ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്ല് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും;

ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടർന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താൻ നിർദേശിക്കുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകള്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് സംയുക്ത പാർലമെന്‍ററി സമിതിക്ക് വിട്ടേക്കും. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് സംയുക്ത പാർലമെന്‍ററി സമിതിക്ക് വിട്ടേക്കും. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള നിർദേശത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതികള്‍ അടക്കമുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *