സംഘ്പരിവാര്‍ ആശയങ്ങളല്ല ഭരണഘടന; പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി;

സംഘ്പരിവാർ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണം. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. സർക്കാർ അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുകയാണ്. ബി.ജെ.പി സർക്കാർ വാഷിങ് മെഷീൻ സർക്കാറാണെന്നും പ്രിയങ്ക പരിഹസിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച്‌ പാർലമെന്റില്‍ നടന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അവർ.2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലില്‍ നടന്ന സംഘർഷവും പരാമർശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്. ഉന്നാവ് കേസില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.പ്രിയങ്കയുടെ പ്രസംഗത്തില്‍ നിന്ന്: നൂറു കോടി ജനങ്ങളുടെ പോരാട്ടത്തിന്റെയും കരുത്തിന്റെയും പ്രതീകവും പ്രതീക്ഷയുമാണ് ഭരണഘടന.നമ്മുടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന കവചമാണിത്. നീതിയും ഐക്യവും ആവിഷ്‍കാരവും ഉയർത്തിപ്പിടിക്കുന്നതിന് പൗരൻമാർക്ക് നല്‍കുന്ന സംരക്ഷണ കവചം. എന്നാല്‍ ഭരണകക്ഷിയിലെ എന്റെ സുഹൃത്തുകള്‍ ആ സംരക്ഷണ കവചം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭലിലെ കുറച്ചുപേർ ഞങ്ങളെ കാണാൻ വന്നു. അദ്നാൻ, ഉസൈർ എന്നീ രണ്ടു കുട്ടികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. അവരുടെ പിതാവ് തയ്യല്‍ക്കാരനാണ്. തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ആ പിതാവിന്റെ ഏറ്റവും വലിയ സ്വപ്നം. മികച്ച വിദ്യാഭ്യാസം നേടി മക്കളിലൊരാള്‍ ഡോക്ടറാകുന്നതും രണ്ടാമത്തേയാള്‍ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.അദ്ദേഹത്തെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. മക്കള്‍ ആ സ്വപ്നം ഹൃദയത്തിലേറ്റി വളരുകയാണ്. ഭരണഘടനയുടെ അന്തസ:ത്ത ഉള്ളിലുള്ളത് കൊണ്ടാണ് അവരങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നത്

Sharing

Leave your comment

Your email address will not be published. Required fields are marked *