ബശ്ശാര്‍ അല്‍ അസദിന്റെ പതനം: ഗള്‍ഫ് രാജ്യങ്ങള്‍ കരുതലോടെ

ദുബൈ ;സിറിയയിലെ വികാസങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത് കരുതലോടെ. ബശ്ശാർ അല്‍ അസദ് ഭരണകൂടം നിലം പതിച്ചെങ്കിലും സിറിയ ഭീകരരുടെ കയ്യില്‍ എത്തിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.സിറിയയിലെ വികാസങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത് കരുതലോടെ. ബശ്ശാർ അല്‍ അസദ് ഭരണകൂടം നിലം പതിച്ചെങ്കിലും സിറിയ ഭീകരരുടെ കയ്യില്‍ എത്തിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍2011ല്‍ അറബ് വസന്തകാലത്ത് “അല്‍ നുസ്റ’ ആരംഭിച്ച നീക്കങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് പൊതുവെ കരുതുന്നത്. ഈ നവംബർ 27ന് അലപ്പോ അടക്കം പല നഗരങ്ങളും വിമതസേനയുടെ നിയന്ത്രണത്തിലായി. 1970 ല്‍, ബശ്ശാർ അല്‍ അസദിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് തുടങ്ങി വെച്ച കുടുംബ ഭരണമാണ് നിലംപതിച്ചത്.സിറിയയില്‍ തീവ്രവാദവും ഭീകരവാദവും ആശങ്കയായി തുടരുന്നുവെന്ന് യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാശ് ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ മനാമ സെക്യൂരിറ്റി ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണ പരാജയമാണ് ബശ്ശാർ അല്‍ അസദിന്റെ പതനത്തിന് കാരണം. ഇതിനായി വിവിധ അറബ് രാജ്യങ്ങള്‍ അഭയം വാഗ്ദാനം ചെയ്തു. രണ്ടാഴ്ചയായിട്ടും അത് ഉപയോഗിച്ചില്ല ഗർഗാശ് ചൂണ്ടിക്കാട്ടി. നാല് പ്രധാന നഗരങ്ങള്‍ വിമതർ പിടിച്ചടക്കിയപ്പോഴും ബശ്ശാർ സിറിയ വിട്ടില്ല. ഒടുവില്‍, വിമത സൈന്യം ദമസ്‌കസില്‍ പ്രവേശിച്ചപ്പോള്‍ വൈകിപ്പോയിരുന്നു. ഞായറാഴ്ച, ബശ്ശാർ അല്‍ അസദ് ദമാസ്‌കസില്‍ നിന്ന് ഒരു അജ്ഞാത ലക്ഷ്യസ്ഥാനത്തേക്ക് പറന്നതായി രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ റോയിറ്റേഴ്സിനോട് പറഞ്ഞു. വിദേശത്തുള്ള സിറിയയുടെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പിന്റെ തലവൻ ഹാദി അല്‍ ബഹ്റ ഇത് സ്ഥിരീകരിച്ചു.2,000ല്‍ ഹാഫിസ് നിര്യാതനായപ്പോഴാണ് മകൻ ബശ്ശാർ ഭരണം ഏറ്റെടുത്തത്. 2010ല്‍ പൊടുന്നനെ ഐ എസിന്റെ കൂട്ടത്തിലുള്ള അല്‍ നുസ്റ സജീവമായി. ഇവരുടെ പക്കല്‍ ധാരാളം ആയുധങ്ങള്‍ എത്തി.അധികവും അമേരിക്കൻ നിർമ്മിതമായിരുന്നു. സിറിയയെ സംരക്ഷിക്കാൻ റഷ്യ രംഗത്ത് വന്നു. കനത്ത പോരാട്ടം നടന്നു. വിമതർ ഏറെക്കുറെ പിൻമാറി. പക്ഷേ അടങ്ങിയിരുന്നില്ല. ഇതിനിടയില്‍ ഇറാഖിലും ഐ എസ് ആക്രമണം നടത്തി. സിറിയയും ഇറാഖും ചേർന്ന് ഖിലാഫത്ത് രാജ്യം ആയിരുന്നു ലക്ഷ്യം.ശിയാക്കളോട് യാതൊരു കാരുണ്യവുമില്ലായിരുന്നു. കുർദിസ്ഥാൻ, ഇറാഖില്‍ നിന്ന് വേർപിരിഞ്ഞു. സദ്ദാം ഹുസൈന്റെ ജന്മ നഗരമായ തിക്രിത്ത് ഐ എസ് പിടിച്ചെടുത്തു. അമേരിക്കൻ അധിനിവേശത്തിന് ശേഷം കുർദ് മേഖല കേന്ദ്രീകരിച്ചാണ് എണ്ണക്കമ്ബനികളുടെ പ്രവർത്തനം തുടങ്ങിയത്. കുർദുകള്‍ക്ക് വേണ്ടി, പെഷ്മാർഗികള്‍ എന്ന സൈന്യം രൂപവത്കരിക്കപ്പെട്ടു. ഇവർ, സുന്നികളുടെയും ശിയാക്കളുടെയും സ്ഥലങ്ങള്‍ കൈയേറി. അമേരിക്കൻ സൈന്യത്തിന്റെ സഹായം പെഷ്മാർഗികള്‍ക്ക് ലഭ്യമായിരുന്നു. സുന്നികള്‍ക്ക് പ്രത്യേക രാജ്യം വരുന്നത് ശിയാക്കളെ ഭീതിപ്പെടുത്തി. അവർ ബശ്ശാർ അല്‍ അസദിന്റെ പിന്നില്‍ അണിനിരന്നു. ആഭ്യന്തര യുദ്ധം കൊടുമ്ബിരിക്കൊണ്ടു. പല പ്രവിശ്യകളിലും ശിയാക്കളും സുന്നികളും ഇടകലർന്നാണ് ജീവിക്കുന്നത്. അവർ പരസ്പരം പോരടിച്ചു.വിമത സൈന്യം അധികാരമുറപ്പിച്ചാലും ചോരച്ചാല്‍ ഒഴുകിക്കൊണ്ടിരിക്കും. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം മധ്യ പൗരസ്ത്യ ദേശ രാജ്യങ്ങളുടെ അതിർത്തി നിർണയം നടത്തിയ ബ്രിട്ടനും ഫ്രാൻസിനും വലിയ തെറ്റുപറ്റിയെന്നാണ് പുതിയ കണ്ടെത്തല്‍. ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക സവിശേഷതകളെ കണക്കിലെടുക്കാതെയായിരുന്നു വിഭജനം. അതിനെ അമേരിക്കയും സഖ്യകക്ഷികളും മുതലെടുക്കുകയാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *