ജസ്റ്റിസ് എസ്.കെ യാദവിന്റെ വിവാദ പരാമര്‍ശം; അലഹബാദ് ഹൈക്കോടതിയോട് വിശദാംശങ്ങള്‍ തേടി സുപ്രിംകോടതി;

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത് സമ്മേളനത്തില്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളില്‍ സുപ്രിംകോടതി വിശദാംശങ്ങള്‍ തേടി. അലഹബാദ് ഹൈക്കോടതിയോടാണ് വിശദാംശങ്ങള്‍ തേടിയത്. പ്രസംഗത്തിന്റെ വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടല്‍.ഡിംസബർ എട്ടിന് സംഘ്പരിവാർ സംഘടനയായ വിഎച്ച്‌പി ഏക സിവില്‍കോഡ് സംബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിവാദ പരാമർശങ്ങള്‍ നടത്തിയത്. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുക എന്നായിരുന്നു ജഡ്ജി പറഞ്ഞത്.”ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാൻ എനിക്ക് മടിയില്ല. ഭൂരിപക്ഷത്തിന്റെ ആഗ്രഹ പ്രകാരമായിരിക്കണം ഹിന്ദുസ്ഥാനില്‍ കാര്യങ്ങള്‍ നടക്കേണ്ടത്. ഹൈക്കോടതി ജഡ്ജിയെന്ന നിലയിലല്ല ഇതെല്ലാം പറയുന്നത്. മറിച്ച്‌, രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷത്തിന് ക്ഷേമവും സന്തോഷവും ഉണ്ടാവുന്ന ഭരണം മാത്രമേ ജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ”-ജഡ്ജി പറഞ്ഞു.സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാർ ഗ്രൂപ്പുകളില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന ‘കത്മുല്ല’ എന്ന പദവും ജഡ്ജി പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു. കുട്ടികള്‍ക്ക് ദയയും സഹിഷ്ണുതയുമാണ് പഠിപ്പിക്കേണ്ടത്. എന്നാല്‍ മൃഗങ്ങളെ അറുക്കുന്നത് കണ്ടുവളരുന്ന മക്കള്‍ക്ക് എങ്ങനെയാണ് ദയയും സഹിഷ്ണുതയും ഉണ്ടാവുക എന്നും ജസ്റ്റിസ് എസ്.കെ യാദവ് ചോദിച്ചിരുന്നു.ജഡ്ജിയുടെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തെ ഇംപീച്ച്‌ ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ദി ക്യാമ്ബയിൻ ഫോർ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ശേഖർ കുമാറിന്റെ പ്രസംഗം ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും സാധാരണ പൗരൻമാർക്കിടയില്‍ സംശയം ജനിപ്പിക്കുന്നതാണ്. പ്രസംഗത്തിന് വലിയ പ്രചാരം ലഭിച്ച സാഹചര്യത്തില്‍ അടിയന്തരമായ നടപടി അനിവാര്യമാണെന്നും പരാതിയില്‍ പറയുന്നു.ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച്‌ ചെയ്യുന്നതിനായി പാർലമെന്റില്‍ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീനഗർ എംപി റൂഹുല്ല മെഹ്ദി എക്‌സില്‍ കുറിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *