ജയിലില്‍ സോളാര്‍ ഓട്ടോ നിര്‍മിച്ച്‌ കൊലക്കേസ് പ്രതി;ആംബുലൻസ് നിര്‍മിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി.

കോയമ്പത്തൂർ സെൻട്രല്‍ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി നിർമിച്ചത് സൗരോർജത്തില്‍ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ. ഈറോഡ് ഗോപിച്ചെട്ടിപ്പാളയംസ്വദേശി വി. യുഗ അദിതനാണ് (32) ഈ നേട്ടം കൈവരിച്ചത്.എയ്റോനോട്ടിക്കല്‍ എൻജിനിയറായ ഇയാള്‍ 2016-ല്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജയിലിലെത്തിയത്. കഴിഞ്ഞവർഷം സൗരോർജ സൈക്കിള്‍ നിർമിച്ചിരുന്നു. ഇതിലാണ് ജയില്‍ അധികൃതർ ഇപ്പോള്‍ റോന്തുചുറ്റുന്നത്. രണ്ടുമാസം മുമ്പാണ് വൈദ്യുതഓട്ടോ എന്ന ആശയവുമായി ജയില്‍ ഡി.ഐ.ജി. ജി. ഷണ്‍മുഖസുന്ദരത്തെ സമീപിച്ചത്. അദ്ദേഹം പൂർണ പിന്തുണനല്‍കുകയും വേണ്ട സാമഗ്രികള്‍ നല്‍കാൻ ഏർപ്പാടാക്കുകയും ചെയ്തു.ഒറ്റത്തവണ ചാർജുചെയ്താല്‍ 200 കിലോമീറ്റർ സഞ്ചരിക്കുന്ന വണ്ടിക്ക് 35 കിലോമീറ്ററാണ് പരമാവധി വേഗം. എട്ടുപേർക്ക് യാത്രചെയ്യാം. ആകെ ചെലവ് 1.25 ലക്ഷം മാത്രം. ജയിലില്‍ സന്ദർശകരെ കൊണ്ടുപോകാൻ ഇത് ഉപകാരപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്.ജയില്‍ ഡി.ജി.പി. മഹേശ്വർ ദയാലിന്റെ സന്ദർശനവേളയില്‍ അദ്ദേഹം ഇത് കാണുകയും കൂടുതലെണ്ണം നിർമിക്കാൻ നിർദേശിക്കയും ചെയ്തു. ജയില്‍ ആവശ്യങ്ങള്‍ക്കായി ഒരു സൗരോർജ ആംബുലൻസ് നിർമിക്കാനും അദിതനോട് ആവശ്യപ്പെട്ടിരിക്കയാണ് അദ്ദേഹം.

Sharing

Leave your comment

Your email address will not be published. Required fields are marked *