‘മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം’; കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ അര്‍ത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മമത ഇന്ത്യ സഖ്യത്തിന്‌ നേതൃത്വം നല്‍കണമെന്നും കോണ്‍ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതാ ബാനർജിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ” കോണ്‍ഗ്രസിന്റെ എതിർപ്പിന് അർത്ഥമില്ല, ഞങ്ങള്‍ മമതയെ പിന്തുണയ്ക്കും. മമത ബാനർജിക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം നല്‍കണം. 2025 ല്‍ ഞങ്ങള്‍ വീണ്ടും സർക്കാർ രൂപീകരിക്കും ” ലാലു പ്രസാദ് പറഞ്ഞു.ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിള്‍ നിന്ന് ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ലാലു പ്രസാദിന്റെ പ്രതികരണം. മമതയെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നുപശ്ചിമ ബംഗാളില്‍‌ ബി ജെ പിയെ ആവർത്തിച്ച്‌ പരാജയപ്പെടുത്തിയ ഒരേയൊരു നേതാവാണ് മമത എന്നതിനാല്‍ നേതൃത്വസ്ഥാനത്ത് എത്താൻ അനുയോജ്യ മമതയാണെന്നാണ് ത‍ൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞത്.കഴിഞ്ഞ ആഴ്ച മമത ബാനർജി ഇന്ത്യ സഖ്യത്തന്റെ നേതൃ സ്ഥാനത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. താനാണ് സഖ്യം രൂപീകരിച്ചതെന്നും അത് കൈകാര്യം ചെയ്യാൻ മുന്നണിയെ നയിക്കുന്നവർക്ക് കഴിയുന്നില്ലെങ്കില്‍ താൻ എന്ത് ചെയ്യാനാണെന്നും മമത ചോദിച്ചിരുന്നു. തനിക്ക് ഇന്ത്യാ മുന്നണിയെ മുന്നോട്ട് കൊണ്ടുപോകുവാനാകും എന്ന് മമത വ്യക്തമാക്കിയിരുന്നു.” ഞാനാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇപ്പോള്‍ അത് കൈകാര്യം ചെയ്യേണ്ടത് മുന്നണിയെ നയിക്കുന്നവരാണ്. അവർക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കില്‍ ഞാൻ എന്ത് ചെയ്യും? എല്ലാവരെയും ഒപ്പം കൊണ്ടുപോകണമെന്ന് ഞാൻ പറയും. അവസരം ലഭിച്ചാല്‍ അതിന്റെ സുഗമമായ പ്രവർത്തനം ഞാൻ ഉറപ്പാക്കും. എനിക്ക് പശ്ചിമ ബംഗാളിന് പുറത്തേക്ക് പോകാൻ താത്പര്യമില്ല. പക്ഷേ എനിക്ക് അത് ഇവിടെ നിന്ന് പ്രവർത്തിപ്പിക്കാൻ കഴിയും, ” മമത ബാനർ പറഞ്ഞു.പ്രതിപക്ഷ സഖ്യത്തിലെ പ്രധാന നേതാക്കളും മമത ബാനർജിയെ പ്രാപ്തിയുള്ള നേതാവായി പിന്തുണയ്ക്കുന്നുണ്ട്. നേതൃത്വത്തിന്റെ ചുമത മമത ബാനർജിക്ക് കൈമാറാൻ ഗ്രൂപ്പിലെ പല നേതാക്കളും സമ്മതിച്ചതായാണ് റിപ്പോർട്ട്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം സമാജ് വാദി പാർട്ടിയും അനുകൂലമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *