ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മൊബൈല്‍ ചാര്‍ജര്‍ നിങ്ങളുടെ ജീവനെടുത്തേക്കാം; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടാ;

ചാർജറില്‍ നിന്നും ഷോക്കേറ്റ് യുപി സ്വദേശിയായ ഇരുപത്തിയൊന്നുകാരി മരിച്ചതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ചാർജറുകളുടെ സുരക്ഷയെപ്പറ്റി വീണ്ടും ചർച്ചയാവുന്നു.ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഇതിന് കാരണമെന്നും പ്രതിവിധിയെന്തെന്നും ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധർ. ഗുണനിലവാരമില്ലാത്ത ചാർജറുകളാണ് പ്രധാനമായും അപകടമുണ്ടാക്കുന്നത് എന്നാണ് അവർ പറയുന്നത്. ബാറ്ററികള്‍ ചാർജ് ചെയ്യുന്നത് മാത്രമല്ല അപകടകാരണം. അവ തിരഞ്ഞെടുക്കുന്നത് മുതല്‍ കൈകാര്യം ചെയ്യുന്നതില്‍ വരെ ശ്രദ്ധ വേണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.നമ്മള്‍ ഉപയോഗിക്കുന്ന ചാർജറുകള്‍ ഫോണിന് പാകമായേക്കാം എന്നാല്‍ അവ ശരിയായ അളവില്‍ പവർ നല്‍കില്ല. അതിനാല്‍ അമിതമായി ഫോണും ചാർജറും ചൂടാകാൻ കാരണമാകും. ഒടുവില്‍ ഇത് ഫോണിൻ്റെയോ ചാർജറിൻ്റെ പൊട്ടിത്തെറിയില്‍ കലാശിച്ചേക്കാം. ഇത്തരത്തില്‍ ചാർജറിൻ്റെ വയറിനും തീ പിടിച്ച്‌ അപകടമുണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഏറ്റവും ഗുണനിലവാരമുള്ള ചാർജർ ആണ് ഉപയോഗിക്കുന്നതിനൊപ്പം അത് ശരിയായ അളവിലുള്ള പവറാണോ നമ്മുടെ ഫോണിന് നല്‍കുന്നത് എന്ന് ഉറപ്പിക്കുകയും വേണം.100 ശതമാനം ഉപയോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന ചാർജറുകള്‍ ഉണ്ടോ എന്നതിന് ‘ഇല്ല’ എന്നാണ് ഉത്തരമെന്ന് വിദഗ്ധർ പറയുന്നു. ഏറ്റവും മികച്ച ചാർജർ എന്നത് ഫോണ്‍ വാങ്ങുമ്ബോള്‍ വാങ്ങുമ്ബോള്‍ എപ്പോഴും അതിനൊപ്പം ലഭിക്കുന്ന ചാർജറാണ്. അത് തകരാറിലായാലോ നഷ്ടപ്പെട്ടാലോ അതേ കമ്ബനിയുടെ ചാർജർ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അപ്പോഴും മതിയായ പവർ നല്‍കുന്നതാണോ എന്ന് ഉറക്കാക്കേണ്ടതുണ്ട്.ബാറ്ററി പൂർണമായും ചാർജായാല്‍ ഉടൻ തന്നെ അണ്‍പ്ലഗ് ചെയ്യണം. ഇത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുമെന്നും ഫോണ്‍ പൊട്ടിത്തെറി പോലുള്ള അപകട സാധ്യത കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു. ചാർജറില്‍ ഉപയോഗിക്കുന്ന യുഎസ്ബി കേബിളുകളും നിലവാരമുള്ളതാണ് എന്നുറപ്പിക്കണം. അഡാപ്റ്ററും കേബിളും രണ്ട് കമ്ബനികളുടെ ആവതിരിക്കാനും പരസ്പരം പവർ കൈമാറ്റത്തിന് പറ്റുന്നതാണ് എന്ന് ഉറപ്പിക്കുകയും വേണമെന്നും വിദഗ്ദർ പറയുന്നു. കേബിളിന് തീപിടിച്ച്‌ ഓക്ക്‌ലൻഡിലെ ഒരു വീട് കത്തിനശിച്ച സംഭവും അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങള്‍ സുക്ഷിച്ചാല്‍ ഇത്തരം പിന്നീട് ദുഖിക്കേണ്ടി വരില്ലെന്നും വിദഗ്ധർ പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *