നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സാപിഴവ്; റൂട്ട്കനാല്‍ ചെയ്ത പല്ല് എക്സ്റേ എടുത്തപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;
തിരുവനന്തപുരം: റൂട്ട്കനാല്‍ ചെയ്ത പല്ലില്‍ സൂചി ഒടിഞ്ഞിരിക്കുന്നെന്ന പരാതിയുമായി യുവതി. നെടുമങ്ങാട് ജില്ല ആശുപത്രിയിലാണ് യുവതി റൂട്ട്കനാല്‍ ചെയ്തത്. നന്ദിയോട് പാലുവള്ളി സ്വദേശി ശില്‍പ ആർ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. ജില്ലാ ആശുപത്രിയുടെ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പല്ലുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 2നാണ് ശില്‍പ ജില്ല ആശുപത്രിയില്‍ എത്തിയത്. മാർച്ച് 29 ന് റൂട്ട് കനാല്‍ ചികിത്സ നടത്തി. പിന്നീട് എടുത്ത എക്സ്റേയിലാണ് സൂചി പല്ലില്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.