ഇന്ത്യൻ പതാകയോട് അനാദരവ് കാട്ടി; ബംഗ്ലാദേശികളെ ഇനി ചികിത്സിക്കില്ലെന്ന്‌ കൊല്‍ക്കത്തയിലെ ആശുപത്രി;

ഡല്‍ഹി : ബംഗ്ലാദേശില്‍ നിന്നുള്ള രോഗികളെ ഇനി ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ മണിക്തല ഏരിയയിലെ ഒരു ആശുപത്രി അറിയിച്ചതായി റിപ്പോർട്ട് ബംഗ്ലാദേശില്‍ ഇസ്കോണുമായി ബന്ധപ്പെട്ട അതിക്രമങ്ങളില്‍ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ബംഗ്ലാദേശി രോഗികളെ ഇനി ചികിത്സിക്കില്ലെന്ന് ജെഎൻ റേ ആശുപത്രി അറിയിച്ചത്. ബംഗ്ലാദേശിലെ പൗരന്മാർ ഇന്ത്യൻ പതാകയോട് അനാദരവ് കാട്ടിയ സംഭവങ്ങളെ തുടർന്നാണ് തീരുമാനമെന്ന് ജെഎൻ റേ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുന്നതിനെതിരെ സമാനമായ നടപടികള്‍ സ്വീകരിക്കാൻ കൊല്‍ക്കത്തയിലെ മറ്റ് ആരോഗ്യ പരിപാലന സ്ഥാപനങ്ങളോടും ഇവർ ആവശ്യപ്പെട്ടു . “ത്രിവർണ്ണ പതാകയെ അപമാനിക്കുന്നത് കണ്ട് ബംഗ്ലാദേശികളെ ചികിത്സിക്കുന്നത് നിർത്താൻ ഞങ്ങള്‍ തീരുമാനിച്ചു. അവരുടെ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, എന്നിട്ടും അവരുടെ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. മറ്റ് ആശുപത്രികളും ഞങ്ങളെ പിന്തുണയ്ക്കുമെന്നും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”വെന്ന് ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *