ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി; നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്.ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി മൂന്ന് കിലോ സ്വർണം തട്ടി; ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുന്‍ അറസ്റ്റില്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. സെപ്റ്റംബര്‍ പത്തിന് കല്‍പറ്റയിലെ വെള്ളാരംകുന്നില്‍വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ജെന്‍സന്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.ഇത് പോലെയുള്ള തീരുമാനങ്ങൾ കാരണം കഷ്ടപ്പെട്ടു പഠിച്ച് പി. എസ്സ്.സി. പരീക്ഷയും എഴുതി ലിസ്റ്റിൽ വന്നിട്ടും നിയമനം നടത്താതെ ലീസ്റ്റിലുള്ള ചെറുപ്പക്കാരെ വിഡ്ഢികളാക്കുക. ഫലമൊ അവരുടെ മനോനില തകരാറിലാവുകയും അതിൽ ചിലർ തെറ്റായ വഴിയിലൂടെ നടക്കുകയും ജയിലിൽ ജീവിതം നയിക്കേണ്ടി വരികയും ചെയ്യുന്നു. ചില ആളുകൾക്ക് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടതായും വരുന്നു. നിയമനങ്ങൾ സ്വന്തക്കാർക്ക് വേണ്ടി പിൻവാതിൽ കൂടി നടന്ന് കഴിഞ്ഞിട്ടുണ്ടാവും. ഇതിൻ്റെ ഉത്തരവാദിത്വം ഇവിടെയുള്ള രാഷ്ട്രീയ കാർക്കാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *