ആത്മീയതയുടെ അഭയം; അജ്മീര്‍ ദര്‍ഗയെയും ഖാജാ മുഈനുദ്ദീന് ചിശ്തിയെയും അറിയാം
രജപുത്ര വീര്യത്തിന്റെ പ്രതീകങ്ങളായാണ് കോട്ടകള്‍ അറിയപ്പെടുന്നത്. രാജസ്ഥാനും അവിടത്തെ സംസ്കാരവും ഇന്ത്യയില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. കേരളത്തില്‍നിന്ന് മാത്രമല്ല ഇന്ത്യയുടെ മറ്റേതൊരു ഭാഗത്തുനിന്നും വിദേശത്തുനിന്നും രാജസ്ഥാന് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആകുമ്ബോള്‍ ജയ്പൂര്‍, ഉദയ്പൂര്‍, ജോധ്പൂര്‍ തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കാതെ ആ യാത്ര പൂര്‍ണമാകില്ലെന്നതാണ് വാസ്തവം. ഇതോടൊപ്പം മടങ്ങാന്‍ കഴിയാതെ നമ്മെ പിടിച്ചുവയ്ക്കുന്ന ഇതിഹാസങ്ങള്‍ ഉറങ്ങിക്കിടക്കുന്ന അജ്മീര്‍ നഗരവും. അജ്മീര്‍ എന്ന് കേള്‍ക്കുമ്ബോള്‍ ആര്‍ക്കും ഓര്‍മവരിക അജ്മീരിലെ ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ ദര്‍ഗ ശരീഫ് ആണ്. ആത്മീയ സാന്ത്വനതീരമായി ദക്ഷിണേഷ്യക്കാര്‍ ആശ്രയിക്കുന്ന പ്രധാനകേന്ദ്രമാണ് ഇന്ന് അജ്മീര്‍. സംഘടിതമായ ആരാധനാകര്മങ്ങള്ക്കൊപ്പം ദര്‍ഗയുടെ പരിസരങ്ങളില്‍ സൂഫികള്‍ ആലപിക്കുന്ന വിവിധ ഗാനങ്ങളും അജ്മീരിലെ പ്രത്യേകതയാണ്.സൂഫി വര്യനായ ഹസ്റത്ത് ഖാജ മുഈനുദ്ദീന് ചിശ്തി ഇന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് അജ്മീര്‍ ദര്‍ഗ ശരീഫ്. ലോകത്തെ തന്നെ പ്രധാന ആത്മീയകേന്ദ്രങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. മുഗള്‍ രാജാവ് ഹുമയൂണ്‍ ആണ് ഇന്നത്തെത് പോലുള്ള അജ്മീര്‍ ദര്‍ഗ പണിതത്. വലിയ സമ്ബന്നമായ ചരിത്രമാണ് അജ്മീര്‍ ദര്‍ഗയ്ക്കും അതിന്റെ നിര്മിതിക്കുമുള്ളത്. അതിശയകരമായ വാസ്തുവിദ്യയും ഇതിന്റെ സവിശേഷതയാണ്. ബുലന്ദ് ദര്‍വാസ കവാടത്തിലൂടെയാണ് അതിനുള്ളിലേക്ക് പ്രവേശിക്കുക. അതുമുതല്‍ ഖാജ മുഈനുദ്ദീന് ചിശ്തിയുടെ ഖബര്‍ അടക്കമുള്ള ഓരോ നിര്‍മിതികളും മുഗള്‍ വാസ്തുവിദ്യയുടെ മഹത്വം വിളിച്ചോതുന്നു. വെള്ളി റെയിലിംഗുകള്‍ കൊണ്ട് പൊതിഞ്ഞ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള അറയുടെ കീഴിലാണ് ഖബര്‍ സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള തൂണുകളും ഭിത്തികളും മാര്‍ബിള്‍ കൊണ്ടാണ് നിര്മ്മിച്ചത്ദര്ഗയുടെ പ്രധാന വാതില്‍ തുറന്നാല്‍ ആദ്യം കാണുന്നത് നിസാം ഗേറ്റ് ആണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പണിത ഷാജഹാനി ഗേറ്റ് അടുത്തതായി കാണാം. സാധാരണ ഏത് സമയത്തും ആയിരങ്ങള്‍ ആണ് ദര്‍ഗയിലും പുറത്തുമായി ഉണ്ടാകുക. ഉറൂസ് സമയങ്ങളിലാകട്ടെ ഇത് ഇരട്ടികളാകും. ശരാശരി സാധാരണദിവസം ഒന്നരലക്ഷം പേര് അജ്മീരിലെത്തുന്നുവെന്നാണ് കണക്ക്.ആരായിരുന്നു ഖാജാ മുഈനുദ്ദീന് ചിശ്തി.ഇന്ത്യയിലെത്തി ആത്മീയ, നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പേര്‍ഷ്യന്‍ സൂഫി നേതാവായിരുന്നു ഖാജാ മുഈനുദ്ദീന് ചിശ്തി. ഹിജ്റ വര്‍ഷം 522ൽ ഇറാനിലെ സജിസ്ഥാനിലാണ് ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ ജനനം. പണ്ഡിതനും വലിയ ധര്‍മിഷ്ഠനുമായിരുന്ന ശിയാസുദ്ധീന്‍ സന്ജരിയാണ് പിതാവ്. പിതാവിന്റെ ഗുണങ്ങള്‍ അപ്പടി മകനും ലഭിച്ചു. പിതാവിന്റെ മരണത്തോടെ വലിയ സ്വത്ത് ചിശ്ചിക്ക് ലഭിച്ചെങ്കിലും പിന്നീട് സമ്ബാദ്യം മുഴുവന്‍ ദാനം ചെയ്ത് പഠനവും ജനസേവനവും ലക്ഷ്യമാക്കി യാത്ര തുടരുകയായിരുന്നു. ഖുര്‍ആന്‍ മനഃപാഠമാക്കിയ ശേഷം ഹസ്റത്ത് ഖാജാ ഉസ്മാന് ഹാറൂനിയുടെ ശിഷ്യത്വം സ്വീകരിച്ചു. 20 വര്‍ഷക്കാലം അവിടെ തങ്ങി. അവിടെനിന്ന് സ്ഥാനവസ്ത്രം സ്വീകരിച്ച് ആത്മീയയാത്ര തുടര്‍ന്നു.അപാരമായ ആത്മീയ, അത്ഭുത സിദ്ധിയുടെ ഉടമയായിരുന്നു ചിശ്തി. ദര്‍ഗയിലെ അദ്ദേഹത്തിന്റെ ഖബറിടത്തിന് മുന്നില്‍ വെച്ച് നടത്തുന്ന ആഗ്രഹങ്ങള്‍ സഫലമാകുമെന്ന് ജാതിമതഭേദമന്യേ നല്ലൊരുവിഭാഗം വിശ്വസിക്കുന്നു.