അമേരിക്കയെ വീഴ്ത്താന്‍ റഷ്യയുടെ ‘ഗ്രേ-സോണ്‍’ യുദ്ധം;
ഒരു ആണവയുദ്ധം പ്രതീക്ഷിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നില്‍ റഷ്യ ഇത്തരത്തിലുള്ള പോര്‍മുഖമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. മാത്രമല്ല, സാധാരണക്കാരുടെ സ്വത്തിനും ജീവനും ഭംഗം വരുത്തികൊണ്ടുള്ള യുദ്ധത്തിന് പുടിന് ആദ്യമേ താല്‍പ്പര്യമില്ലായിരുന്നു. അതിനാല്‍ എതിരാളികള്‍ പ്രകോപിച്ചില്ലെങ്കില്‍ നയതന്ത്രപരമായ യുദ്ധമുറയായിരിക്കും പുടിന് സ്വീകരിക്കുക.അതുകൊണ്ടുതന്നെ യുക്രെയിനിലേയ്ക്ക് റഷ്യ ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണം നടത്തിയെങ്കിലും തുടര്‍ന്നുള്ള ആണവാക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് അമേരിക്കന്‍ ഇന്റലിജന്‍സ്. റഷ്യയിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് യുക്രെയിന് ആക്രമണം നടത്താമെന്ന അമേരിക്കയുടെ തീരുമാനം ആണവ ആക്രമണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വകുപ്പിന്റെ നിഗമനം.
എന്നാല്‍, യുക്രെയ്ന് ലഭിക്കുന്ന പിന്തുണയുടെ പേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനായി റഷ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അട്ടിമറി പ്രചാരണം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. യുദ്ധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് മാസത്തെ അമേരിക്കന്‍ ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ അനുസരിച്ചാണ് റഷ്യ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുതിരില്ലെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കകള്‍ നിലനില്‍ക്കുമ്ബോള്‍, റഷ്യയുടെ നീക്കങ്ങള്‍ ശക്തമായ നിരീക്ഷണത്തിനും പ്രതികരണത്തിനും വിധേയമാകുന്നു എന്നു വേണം അനുമാനിക്കാന്‍.ട്രംപിന്റെ തിരിച്ചുവരവില്‍ പണികിട്ടുന്നത് അമേരിക്കയിലെ ഇന്റലിജന്‍സ് ചാരസംഘടനകള്‍ക്കോ?ആയുധങ്ങള്‍ സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന് തന്റെ നിലപാട് മാറ്റിയതിനെത്തുടര്‍ന്ന് പുടിന് തന്റെ തീരുമാനത്തിന് ചെറുതായി അയവ് വരുത്തിയതായാണ് സൂചന. കഴിഞ്ഞയാഴ്ച റഷ്യ വിക്ഷേപിച്ച ഒരു പുതിയ ബാലിസ്റ്റിക് മിസൈല്‍, അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഒരു മുന്നറിയിപ്പിന് മാത്രം ഉദ്ദേശിച്ചതായി വിശകലന വിദഗ്ധര്‍ പറയുന്നു, അതുകൊണ്ടുതന്നെ പുടിന് മറ്റൊരു ആണവാക്രമണത്തിന് തുനിയില്ലെന്നാണ് ഇവരുടെ വാദം.റഷ്യയിലേയ്ക്ക് മിസൈല്‍ തൊടുത്തുവിട്ടാല്‍ പുടിന് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കകളും അനിശ്ചിതത്വവും അമേരിക്കല്‍ പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈറ്റ് ഹൗസ്, പെന്റഗണ്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെ റഷ്യ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് ഭയന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ റഷ്യയിലേയ്ക്ക് ഉത്തരകൊറിയന്‍ സൈനികര്‍ എത്തിയതോടെ ഭീതിയിലായ ബൈഡന് ഒരു മുന്‍ കരുതല്‍ എന്ന നിലയിലാണ് ഇത്തരത്തിലുള്ള തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുഇസ്രയേലിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് റഷ്യൻ ഭയം, പഴയ പോലെ സഹായിക്കാൻ പരിമിതിയെന്ന് അമേരിക്കഎന്നാല് റഷ്യ തങ്ങളുടെ കൈവശമുള്ള ആണാവായുധങ്ങള്‍ പുറത്തെടുക്കുമെന്ന ആശങ്കയില്‍ തന്നെയാണ് അമേരിക്കയിലെയും സഖ്യ രാജ്യങ്ങളിലെയും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. അതേസമയം, റഷ്യ രഹസ്യ തന്ത്രങ്ങള്‍ ഉപയോഗിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരായി പ്രതികരിക്കാനുള്ള സാധ്യത കുറച്ചുകൂടി ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.പുടിന് നേരിട്ടുള്ള യുദ്ധമുറകളായിരിക്കില്ല സ്വീകരിക്കുകയെന്നും ഒരു സൈബര്‍ യുദ്ധമായിരിക്കും റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുകയെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കുന്നു. അങ്ങനെയെങ്കില്‍ പ്രധാനമായും അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സാമ്ബത്തിക സംവിധാനങ്ങള്‍ ലക്ഷ്യമാക്കിയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും റഷ്യ പണികൊടുക്കുമെന്നു തന്നെയാണ് ഇപ്പോള്‍ അമേരിക്ക ഭയപ്പെടുന്നത്.യൂറോപ്പിലെ രാഷ്ട്രീയ എ.ഐ തന്ത്രം; തകരുന്നത് ജനങ്ങളുടെ വിശ്വാസംജോര്ജ്ജ്ടൗണ് സര്‍വകലാശാലയിലെ യൂറോപ്യന്‍ പഠന വിഭാഗത്തിന്റെ ഡയറക്ടര്‍ ഏഞ്ചല സ്റ്റെന്റ്, റഷ്യയുടെ ചതുരംഗ തന്ത്രങ്ങളില്‍ ഹൈബ്രിഡ് പ്രതികാരത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടി. റഷ്യയുടെ ഹൈബ്രിഡ് യുദ്ധത്തില്‍ തങ്ങളുടെ എതിരാളികള്ക്കെതിരെയയുള്ള സൈനിക ആക്രമണങ്ങള്‍ക്കൊപ്പം സൈബര്‍ ആക്രമണങ്ങള്‍, വ്യാജവിവര പ്രചാരണങ്ങള്‍, തെളിവ്നശിപ്പിക്കല്‍, എന്നിവകൂടി ഉള്‍പ്പെടുന്നു. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയമായും സാമ്ബത്തികമായും അസ്ഥിരത ഉണ്ടാക്കാന്‍ റഷ്യ ശ്രമിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..അമേരിക്കയുടെ കണക്കനുസരിച്ച് ഉത്തരകൊറിയയില്‍ നിന്ന് റഷ്യയിലേയ്ക്ക് 11,000 നും 12,000 ഇടയില്‍ സൈനികര്‍ എത്തിയെന്നാണ്. 2022-ന്റെ തുടക്കത്തില്‍ റഷ്യ യുക്രെയിനെതിരായുള്ള സൈനിക നീക്കം ആരംഭിച്ചതു മുതല്‍ റഷ്യയുടെ ആണവായുധങ്ങളെ കുറിച്ചുള്ള ഭീതിയിലായിരുന്നു അമേരിക്കന്‍ പ്രതിരോധ സേനയെന്ന് നയതന്ത്രജ്ഞ വിദഗ്ധര്‍ വിലയിരുത്തുന്നു. വൈറ്റ് ഹൗസിലെയും പെന്റഗണിലെയും ചില ഉദ്യോഗസ്ഥര്‍ റഷ്യയ്ക്കുള്ളില്‍ മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് അത് യുക്രെയ്നെയും അമേരിക്കയേയും അമേരിക്കന്‍ സഖ്യകക്ഷികളെയും ഒരുപോലെ അപകടത്തിലാക്കുമെന്ന് വാദിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഭയപ്പെട്ടപ്പോലെ തന്നെയാണ് സംഭവിച്ചത്.