കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും.

കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍ പഠനം.ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂട്ടുമെന്ന് പഠനത്തില്‍ പറയുന്നു. രണ്ടു മണിക്കൂറുകളിലെ ഇടവേളകളില്‍ 4 ഡ്രിങ്ക്‌സ് കഴിക്കുന്നതിനെയാണ് ബിഞ്ച് ഡ്രിങ്കിങ് എന്ന് പറയുന്നത്. 48 മണിക്കൂറിനുള്ളിലെ മദ്യപാനവും പെട്ടെന്നുള്ള ആ ഹൃദയത്തിന് കാരണമാകും.ദിവസവും രണ്ട് പെഗ് കഴിക്കുന്നത് നല്ലതാണെന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. ഇത് വളരെ അപകടകരമാണെന്ന് പഠനത്തില്‍ പറയുന്നു. ഈ സമയത്ത് ഹൃദയം ഇടിപ്പ് കൂടാനും രക്തസമ്മര്‍ദ്ദം കൂടാനും സാധ്യത കൂടുതലാണ്. പിന്നാലെ സ്‌ട്രോക്കിനും സാധ്യത കൂടുന്നു. വാക്‌സിന്‍ എടുത്ത വര്‍ക്ക് ഹൃദയാഘാത സാധ്യത കുറവെന്നും പറയുന്നു. ഷുഗറും പ്രഷറും ഉള്ള പ്രായമായ വ്യക്തികള്‍ക്ക് കുഴഞ്ഞു വീണ് മരണ സാധ്യത കൂടുതലാണ്. തലച്ചോറില്‍ കുമിളകള്‍ പോലെ രക്തക്കുഴലുകള്‍ വികാസം പ്രാപിച്ചവര്‍ക്കും ഇത്തരത്തില്‍ കുഴഞ്ഞുവീണു മരണ സാധ്യത കൂടുതലാണ്. എന്നാല്‍ ജിമ്മില്‍ സ്ഥിരമായി വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് പെട്ടെന്നുള്ള കുഴഞ്ഞു വീണുള്ള മരണ സാധ്യത കുറവാണ്. എന്നാല്‍ ഷുഗറും പ്രഷറും ഉള്ള ഒരാള്‍ ജിമ്മില്‍ പോകുമ്ബോള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളൂ.

Sharing

Leave your comment

Your email address will not be published. Required fields are marked *