680 ടണ്‍ വാഴക്കുലയുമായി ആന്ധ്രയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടു; ലക്ഷ്യം ഖത്തറും സഊദിയും കുവൈത്തും, അനന്തപൂരിലെ കര്‍ഷകര്‍ക്കിത് നല്ലകാലം
ദോഹ: ഇന്ത്യയുടെ സൗത്ത് സെന്ട്രല് റെയില്വേ (SCR) ആന്ധ്രാപ്രദേശിലെ ഗുണ്ടക്കല് ഡിവിഷനിലെ താടിപത്രിയില് നിന്ന് ഇതാദ്യമായി വാഴക്കുലയടങ്ങിയ ചരക്കു ട്രെയിന് പുറപ്പെട്ടുകണ്ടെയ്നര് കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി (CONCOR) സഹകരിച്ച് മുംബൈയിലെ ജവഹര്ലാല് നെഹ്റു പോര്ട്ട് ട്രസ്റ്റിലേക്ക് (JNPT) ആണ് വാഴപ്പഴം എത്തുക. ജെ.എന്.പി.ടിയില് നിന്ന് സഊദി അറേബ്യ, കുവൈത്ത്, ഖത്തര്, ഇറാഖ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഈ സീസണിലെ ആദ്യ കയറ്റുമതിയാണിതെന്ന് എസ്സിആര് ചീഫ് പബ്ലിക് റിലേഷന്സ് ഓഫീസര് (സിപിആര്ഒ) എ. ശ്രീധര് അറിയിച്ചു.എസ്സിആറും കോണ്കോറും ഇന്ത്യയില് നിന്ന് ഉയര്ന്ന നിലവാരമുള്ള വാഴപ്പഴം വിദേശത്തുള്ള വ്യാപാരികള്ക്ക് വിതരണം ചെയ്യുന്നു. പ്രാദേശിക കര്ഷകര്ക്ക് അവരുടെ ഉല്പ്പന്നങ്ങള്ക്ക് നല്ല വില ലഭിക്കുന്നതിന് ഇത് പ്രയോജനം ചെയ്യുമെന്ന് ഇന്ത്യന് റെയില്വേയുടെ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.ആന്ധ്രാപ്രദേശിലെ അനന്തപൂര് ജില്ലയില്നിന്നാണ് ഇത്രയും വാഴക്കുലകള് ശേഖരിച്ചത്. ഇതുവരെ റോഡുകളിലൂടെ മറ്റ് നഗരങ്ങളിലേക്ക് വാഴപ്പഴം കയറ്റി അയച്ചിരുന്നതെങ്കില് ഇതാദ്യമായാണ് ഇവ കപ്പലുകള് വഴി മറ്റൊരു വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത്. 34 വാഗണുകളിലായാണ് ട്രെയിന് മുംബൈയിലെത്തുക. മുംബൈയില്നിന്ന് കപ്പലുകള് വഴി മിഡില് ഈസ്റ്റിലേക്കും കൊണ്ടുപോകും.നേന്ത്രക്കായ കിലോയ്ക്ക് 27 രൂപയ്ക്കാണ് വാങ്ങിയത്. അനന്തപൂര് ജില്ലയില് ആകെ 24 ഇനം പഴങ്ങളാണ് കൃഷി ചെയ്യുന്നത്. ഇവിടെ വിളയുന്ന പഴങ്ങള്ക്ക് തനതായ രുചിയും സ്വാദും ഉള്ളതിനാല് ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. അംഗീകൃത കമ്ബനികളുടെ പ്രതിനിധികള് ഞങ്ങളെ സമീപിക്കുന്നുവെന്നും മുമ്ബ് 12,500 രൂപയ്ക്ക് ആയിരുന്നു ടണ് വാങ്ങിയത് എങ്കില് ഇപ്പോഴത് 27,000 രൂപയ്ക്ക് ആയെന്നും അനന്തപൂര് ഹോര്ട്ടികള്ച്ചര് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് നരസിംഹ റാവു പറഞ്ഞു.വാഴപ്പഴം കൂടാതെ ഇന്ത്യന് റെയില്വേ ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില് നിന്ന് മാമ്ബഴങ്ങളും മറ്റ് പഴങ്ങളും കയറ്റി അയക്കുന്നുണ്ട്.