സംരക്ഷിതവനത്തിലെ നിരീക്ഷണക്യാമറകളില്‍ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍; ക്യാമറ നശിപ്പിച്ച് ഗ്രാമീണര്‍;
ഉത്തരാഘണ്ഡ്: വന്യജീവികളെ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന രഹസ്യ ക്യാമറകള്‍ വൻതോതില്‍ ദുരുപയോഗം ചെയ്യുന്നതോടെ വലഞ്ഞിരിക്കുകയാണ് ഉത്തരാഘണ്ഡിലെ സ്ത്രീകള്‍. വന്യജീവി സങ്കേതങ്ങള്‍ക്ക് സമീപം താമസിക്കുന്ന സ്ത്രീകളുടെ രഹസ്യ ദൃശ്യങ്ങള്‍ ക്യാമറ ട്രാപുകളില്‍ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും വ്യാപകമാകുന്നെന്നും കണ്ടെത്തലുണ്ട്. ല്‍ ഉത്തരാഘണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തില്‍ ഓട്ടിസം ബാധിതയായ യുവതി വനത്തില്‍ മൂത്രമൊഴിക്കാൻ പോയ ദൃശ്യങ്ങള്‍ പ്രദേശത്തെ പുരുഷന്മാർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ നിരീക്ഷണക്യാമറകള്‍ ഗ്രാമീണർ അടിച്ചുതകർത്തിരുന്നു. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയില്‍ ഗവേഷകൻ ത്രിശാന്ത് സിലായ് ജിം കോർബറ്റ് ദേശീയോദ്യാനത്തില്‍ വിഷയവുമായി 14 മാസം ഗവേഷണം നടത്തിയിരുന്നു. വനത്തിന് സമീപം താമസിക്കുന്നവർ അവശ്യസംവിധാനങ്ങളുടെ അഭാവത്താല്‍ വിസർജനത്തിനായി ആശ്രയിക്കുന്നത് വനത്തെയാണ്. കടുവകളുടെ വിഹാരകേന്ദ്രമായ ദേശീയോദ്യാനത്തില്‍ അനേകം സംരക്ഷിത ജീവി വിഭാഗങ്ങളുണ്ട്. ഇവയെ നിരീക്ഷിക്കാനായി വൻതോതില്‍ നിരീക്ഷണക്യാമറകളും ഡ്രോണുകളും വനംവകുപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ പതിയുന്ന ദൃശ്യങ്ങളില്‍ പലപ്പോഴും സ്ത്രീകളും പതിയുന്നുണ്ട്. കാട്ടില്‍ വിറക് ശേഖരിക്കാനും സ്ത്രീകള്‍ പോകാറുണ്ട് ഈ സമയത്ത് ഇവർ പാട്ടുപാടുന്നതും സംസാരിക്കുന്നതും ഈ സംവിധാനങ്ങളുപയോഗിച്ച് പകർത്തപ്പെടുന്നുണ്ട്. പലപ്പോഴും വിറക് ശേഖരിക്കുന്ന സ്ത്രീകളെ ഡ്രോണുകള്‍ വളരെയടുത്ത് പറത്തി ഭയപ്പെടുത്തുന്ന സംഭവങ്ങളുമുണ്ടാവാറുണ്ട്.നിരീക്ഷണക്യാമറകള്‍ വിനയായതോടെ വനത്തില്‍ കയറാൻ ഭയമാണെന്നാണ് സ്ത്രീകളുടെ പ്രതികരണം. പ്രദേശത്ത് വനത്തിലൂടെ സഞ്ചരിച്ച ദമ്ബതികളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് വൻ വിവാദമായിരുന്നു. അന്വേഷണത്തിന് പിന്നാലെ താല്‍ക്കാലിക വനംവകുപ്പ് ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനായി വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.ക്യാമറകളോടുള്ള ഭയം സ്ത്രീകളെ ഉള്‍വനത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിക്കുന്നു. 2019ല്‍ ഇത്തരത്തില്‍ ഉള്‍വനത്തിലെത്തിയ ഒരു സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവമുണ്ടായിട്ടുണ്ടെന്ന് പഠനം പറയുന്നുണ്ട്. ഇത്തരം സാങ്കേതികവിദ്യകള്‍ വനംവകുപ്പിന് പരിചയപ്പെടുത്തിയ സംഘടനകള്‍ക്ക് മാത്രമേ വിഷയത്തില്‍ നടപടിയെടുക്കാനാവൂ എന്നും പഠനത്തില്‍ പറയുന്നുണ്ട്. എന്ത് ദൃശ്യങ്ങള്‍ പകർത്താം എന്ത് പകർത്തരുത് എന്ന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്നും, അനധികൃതമായി ദൃശ്യങ്ങള്‍ പടർത്തി പിടികൂടുന്നനവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പഠനത്തില്‍ പറയുന്നു.