മസ്ജിദിന്റെ സര്‍വേ തടഞ്ഞ് ആക്രമണം നടത്തിയ സംഭവം; SP നേതാവുള്‍പ്പടെ 400 പേര്‍ക്കെതിരെ കേസ്;
യുപിയിലെ സംഭാലില്‍ മസ്ജിദിന്റെ സർവേ തടയുന്നതിനായി സംഘർഷമുണ്ടാക്കിയ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.സമാജ്‌വാദി പാർട്ടി (SP) എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭാല്‍ എംപിയും SP നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും സഹപ്രവർത്തകൻ ഇഖ്ഹാല്‍ മഹ്മൂദിന്റെ മകൻ നവാബ് സുഹൈല്‍ ഇഖ്ബാലും കേസില്‍ ഉള്‍പ്പെട്ടതായാണ് വിവരം.സമാജ്‌വാദി പാർട്ടി (SP) എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭാല്‍ എംപിയും SP നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും സഹപ്രവർത്തകൻ ഇഖ്ഹാല്‍ മഹ്മൂദിന്റെ മകൻ നവാബ് സുഹൈല്‍ ഇഖ്ബാലും കേസില്‍ ഉള്‍പ്പെട്ടതായാണ് വിവരം ഇന്നലെയായിരുന്നു സംഭാലില്‍ സംഘർഷമുണ്ടായത്. മുഗള്‍ കാലത്ത് നിർമിച്ചിട്ടുള്ള ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടപടികള്‍ കോടതി ഉത്തരവുപ്രകാരം നടപ്പിലാക്കാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇസ്ലാമിസ്റ്റുകള്‍ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊലീസ് സന്നാഹവുമെത്തിയിരുന്നു. സർവേ നടപടികള്‍ പൂർത്തിയാക്കി മടങ്ങാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാനായിരുന്നു ജനക്കൂട്ടം ശ്രമിച്ചത്. മൂന്ന് ദിശയില്‍ നിന്നായി ഇരച്ചെത്തിയ സംഘം കല്ലെറിഞ്ഞും വാഹനങ്ങള്‍ കത്തിച്ചും സംഘർഷമുണ്ടാക്കി. പൊലീസുകാർക്കും സർവേ ഉദ്യോഗസ്ഥർക്കും അടക്കം 20 സുരക്ഷാജീവനക്കാർക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ചില പൊലീസുകാരുടെ പരിക്ക് അതീവ ഗുരുതരമാണ്.ഇന്നലെയായിരുന്നു സംഭാലില്‍ സംഘർഷമുണ്ടായത്. മുഗള്‍ കാലത്ത് നിർമിച്ചിട്ടുള്ള ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടപടികള്‍ കോടതി ഉത്തരവുപ്രകാരം നടപ്പിലാക്കാൻ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇസ്ലാമിസ്റ്റുകള്‍ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊലീസ് സന്നാഹവുമെത്തിയിരുന്നു. സർവേ നടപടികള്‍ പൂർത്തിയാക്കി മടങ്ങാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാനായിരുന്നു ജനക്കൂട്ടം ശ്രമിച്ചത്. മൂന്ന് ദിശയില്‍ നിന്നായി ഇരച്ചെത്തിയ സംഘം കല്ലെറിഞ്ഞും വാഹനങ്ങള്‍ കത്തിച്ചും സംഘർഷമുണ്ടാക്കി. പൊലീസുകാർക്കും സർവേ ഉദ്യോഗസ്ഥർക്കും അടക്കം 20 സുരക്ഷാജീവനക്കാർക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ചില പൊലീസുകാരുടെ പരിക്ക് അതീവ ഗുരുതരമാണ്.സംഘർഷാവസ്ഥ കനത്തതോടെ സംഭാലില്‍ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു. 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക് ഇന്ന് സ്കൂളും ഉണ്ടായിരുന്നില്ല.1529-ല്‍ മുഗള്‍ ചക്രവർത്തി ബാബർ ക്ഷേത്രം തകർത്ത് തല്‍സ്ഥാനത്ത് മസ്ജിദ് പണിതുവെന്നാണ് ആരോപണം. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർവേ നടപടികള്‍ക്കായി ഉദ്യോഗസ്ഥർ എത്തിയതും വൻ സംഘർഷത്തില്‍ കലാശിച്ചതും.