‘എല്ലാത്തിനും ഉത്തരവാദി യുപിയിലെ ബിജെപി സര്‍ക്കാര്‍’, എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം – രാഹുല്‍ഗാന്ധി

ഡല്‍ഹി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിന് ഉത്തരവാദി യുപിയിലെ ബിജെപി സർക്കാരാണെന്നാരോപിച്ച്‌ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.സംസ്ഥാന സർക്കാരിൻ്റെ പക്ഷപാതപരമായ സമീപനം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വിമർശനമുന്നയിച്ചു. അക്രമത്തിലും വെടിവെപ്പിലും മരിച്ചവർക്ക് അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. എക്സിലൂടെയായിരുന്നു രാഹുലിൻ്റെ പ്രതികരണം.എല്ലാ കക്ഷികളുടേയും വാക്കുകള്‍ കേള്‍ക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇതാണ് നിരവധി ആളുകളുടെ മരണത്തിന് കാരണമായത്. ഇതിന് ബിജെപി സർക്കാർ നേരിട്ട് ഉത്തരവാദികളാണ്. ബിജെപി ഹിന്ദു- മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന് ശ്രമിക്കുന്നു. എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണ’മെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.സമാധാനവും പരസ്പര ഐക്യവും നിലനിർത്തണമന്നാണ് എൻ്റെ അഭ്യർഥന. വർഗീയതയും വിദ്വേഷത്തിലൂടെയുമല്ല, ഐക്യത്തിൻ്റെയും ഭരണഘടനയുടെയും പാതയിലൂടെയാണ് ഇന്ത്യ മുന്നേറേണ്ടതെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട് എംപി പ്രിയങ്ക ഗാന്ധിയും യുപി സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ‘സംസ്ഥാനസർക്കാരിൻ്റെ സമീപനം ദൗർഭാഗ്യകരമാണ്. അധികാരത്തിലിരുന്ന് വിവേചനവും അടിച്ചമർത്തലും ഭിന്നിപ്പും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ജനങ്ങളുടെ താല്‍പ്പര്യമോ രാജ്യതാല്‍പ്പര്യമോ അല്ല. സുപ്രിം കോടതി വിഷയത്തില്‍ ഇടപെട്ട് നീതി നടപ്പാക്കണം.’- പ്രിയങ്ക പറഞ്ഞു.ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ സംഭല്‍ ശാഹി ജമാ മസ്ജിദ് സർവെയുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നടത്തിയ സർവ്വേയാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *