ഉയരമേറിയ കെട്ടിടം വരുന്നു.. ബുര്‍ജ് ഖലീഫയെ മറികടക്കുമോ?പലവഴിക്ക് വെല്ലുവിളികള്‍, പിന്നോട്ടില്ലെന്ന് യുഎഇ;
ദുബായ്: അംബരചുംബികളായ കെട്ടിടങ്ങള്‍ യുഎഇയ്ക്ക് പുതുമയുള്ള കാര്യമല്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത കെട്ടിടം ദുബായിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അധികം വൈകാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമുള്ള സ്ഥലം എന്ന വിശേഷണവും ദുബായിയെ തേടിയെത്തും. ഷെയ്ഖ് സായിദ് റോഡില്‍ വരാനിരിക്കുന്ന ബുര്‍ജ് അസീസി ദുബായിയുടെ നിര്‍മാണമേഖലയുടെ കരുത്ത് വിളിച്ചോതുന്നതാകും. അധികം വൈകാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമുള്ള സ്ഥലം എന്ന വിശേഷണവും ദുബായിയെ തേടിയെത്തും. ഷെയ്ഖ് സായിദ് റോഡില്‍ വരാനിരിക്കുന്ന ബുര്‍ജ് അസീസി ദുബായിയുടെ നിര്‍മാണമേഖലയുടെ കരുത്ത് വിളിച്ചോതുന്നതാകും. 725 മീറ്റര്‍ ഉയരമുള്ള 132 നിലകളുള്ള ബുര്‍ജ് അസീസി 2028 ഓടെ പൂര്‍ത്തിയാകും. ഏറ്റവും ഉയര്‍ന്ന ഹോട്ടല്‍ ലോബി, ഏറ്റവും ഉയര്‍ന്ന നൈറ്റ്ക്ലബ്, ഏറ്റവും ഉയര്‍ന്ന നിരീക്ഷണ ഡെക്ക്, ഏറ്റവും ഉയര്‍ന്ന റസ്റ്റോറന്റ്, ഏറ്റവും ഉയര്‍ന്ന ഹോട്ടല്‍ മുറി എന്നിവയെല്ലാം അടങ്ങുന്നതാണ് ബുര്‍ജ് അസീസി. ആറ് ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന ബുര്‍ജ് അസീസിയുടെ രൂപകല്പനയും നിര്‍മ്മാണവും ആര്‍ക്കിടെക് വിസ്മയമായിരിക്കും എന്നതില്‍ സംശയമില്ല.ഒരു വെര്‍ട്ടിക്കില്‍ ഷോപ്പിംഗ് മാള്‍, ഏഴ് സാംസ്‌കാരിക തീമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍, പെന്റ്ഹൗസുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, അവധിക്കാല വസതികള്‍, വെല്‍നസ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റസിഡന്റ് ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലം എന്നിവയാണ് ബുര്‍ജ് അസീസി വാഗ്ദാനം ചെയ്യുന്നത്.നിലവില്‍ മെര്‍ദേക്ക 118 ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍. 679 മീറ്ററാണ് ഇതിന്റെ ഉദാഹരണം. എന്നാല്‍ ബുര്‍ജ് അസീസിയുടെ നിര്‍മിതി അത്ര എളുപ്പമുള്ള ജോലിയല്ല. നിരവധി വെല്ലുവിളികള്‍ ഇതിന്റെ നിര്‍മാണത്തില്‍ നേരിടേണ്ടി വരും. നിലവില്‍, ന്യൂയോര്‍ക്ക് നഗരത്തിലെ 435 മീറ്ററും 84 നിലകളുമുള്ള സ്റ്റെയിന്‍വേ ടവര്‍ ആണ് ഏറ്റവും മെലിഞ്ഞ ടവര്‍.എന്നാല്‍ ഈ ടവര്‍ പാര്‍പ്പിടാവശ്യത്തിന് മാത്രം നിര്‍മിച്ചിരിക്കുന്നതാണ്. ബുര്‍ജ് അസീസിക്ക് ഒന്നിലധികം ഉപയോഗങ്ങളുള്ളതിനാല്‍ വ്യത്യസ്ത വെല്ലുവിളികള്‍ ഉണ്ടാകുമെന്നാണ് ആര്‍ക്കിടെക്ചര്‍ ഡയറക്ടര്‍ മാത്യൂ ഫൈന്‍ഔട്ട് പറയുന്നത്. ‘ഞങ്ങള്‍ക്ക് ഒന്നിലധികം എന്‍ട്രി പോയന്റുകളുണ്ട്. ഹോട്ടല്‍, പെന്റ്ഹൗസ് വസതികള്‍, വെര്‍ട്ടിക്കല്‍ മാള്‍ എന്നിവയ്‌ക്കെല്ലാം വ്യത്യസ്തമായ പ്രവേശന കവാടങ്ങള്‍ വേണ്ടി വരും, വളരെ ചെറിയ പ്രദേശത്ത് ഇതെല്ലാം എങ്ങനെ സാധ്യമാക്കും’ എന്ന ആശങ്കയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.എലിവേറ്ററുകള്‍, ഗോവണി, മെക്കാനിക്കല്‍ മുറികള്‍ തുടങ്ങിയ അവശ്യ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടവറിന്റെ കോര്‍ ഒപ്റ്റിമൈസ് ചെയ്യുന്നതാണ് വെല്ലുവിളി എന്നാണ് പ്രിന്‍സിപ്പല്‍ ഡിസൈന്‍ ഡയറക്ടര്‍ ഹോക്കന്‍സണ്‍ പറയുന്നത്. താരതമ്യേന പരിമിതമായ ഭൂവിസ്തൃതിയും ടവറിന്റെ ഉയരവും കണക്കിലെടുക്കുമ്പോള്‍ ഉയരത്തെ കുറിച്ചും ആശങ്കയുണര്‍ത്തുന്നുണ്ട്. 2004-ല്‍ ബുര്‍ജ് ഖലീഫ പണികഴിപ്പിച്ചപ്പോള്‍ ചുറ്റുമുള്ള പ്രദേശം വിശാലമായ ഒരു ഒഴിഞ്ഞ സ്ഥലമായിരുന്നു.എന്നാല്‍ അംബരചുംബികളായ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ് ബുര്‍ജ് അസീസി നിര്‍മ്മിക്കുന്നത്. 2017-ല്‍ അസീസി ഡെവലപ്മെന്റ്സ് വാങ്ങിയ പ്ലോട്ടിലാണ് ബുര്‍ജ് അസീസി നിര്‍മ്മിക്കുന്നത്. അസീസി ഡെവലപ്മെന്റ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ മിര്‍വായിസ് അസീസി ലംബതയ്ക്ക് പ്രാധാന്യം നല്‍കുന്ന ടവറിന് ഒരു ഡിസൈന്‍ വിഭാവനം ചെയ്തിരുന്നു.