ക്ഷേത്രഭൂമി കൈയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ വില്‍ക്കാൻ ശ്രമം ; ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു തകര്‍ത്ത് അധികൃതര്‍

ഭോപ്പാല്‍ : . മധ്യപ്രദേശ് ഗ്വാളിയോറിലെ ശ്രീരാം ജാനകി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന ഭൂമി മാഫിയകളില്‍ നിന്ന് തിരിച്ചു പിടിച്ച്‌ സർക്കാർ ജില്ലാ ഭരണകൂടവും മുനിസിപ്പല്‍ കോർപ്പറേഷനും പോലീസും അടങ്ങുന്ന സംയുക്ത സംഘം എത്തിയാണ് താരഗഞ്ച് കോട്ട ലഷ്‌കറിലെ ശ്രീരാം ജാനകി ക്ഷേത്രത്തിനു ചുറ്റും മാഫിയകള്‍ കെട്ടി ഉയർത്തിയ അതിർത്തി മതിലും മറ്റ് അനധികൃത കെട്ടിടങ്ങളും ബുള്‍ഡോസർ കൊണ്ട് തകർത്തത് .നവംബർ 18ന് ജില്ലാ കലക്ടർ രുചിക ചൗഹാൻ നടത്തിയ പരിശോധനയില്‍ ക്ഷേത്ര ഭൂമിയില്‍ നിർമിച്ച കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിക്കാൻ ഉത്തരവിട്ടത്. കൈയേറ്റത്തിന് ഉത്തരവാദികളായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നിർദേശം നല്‍കി.എസ്ഡിഎം ലഷ്കർ നരേന്ദ്ര ബാബു യാദവാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മനോഹർലാല്‍ ഭല്ല എന്ന വ്യക്തിയാണ് അനധികൃത അതിർത്തി കെട്ടിട നിർമാണത്തിന് പിന്നില്‍ പ്രവർത്തിച്ചതെന്നും കയ്യേറ്റ ഭൂമി വില്‍ക്കാൻ പദ്ധതിയിട്ടിരുന്നതെന്നും എസ്ഡിഎം വെളിപ്പെടുത്തി. മുതിർന്ന ഉദ്യോഗസ്ഥർ, പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥർ, മുനിസിപ്പല്‍ കൈയേറ്റ വിരുദ്ധ ജീവനക്കാർ എന്നിവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *