സഹകരണമേഖല:കർശന വ്യവസ്ഥകളുമായി പുതിയ ക്ലാസിഫിക്കേഷൻ; കിട്ടാക്കടം 15% കവിഞ്ഞാൽ തരംതാഴ്ത്തും
തിരുവനന്തപുരം ∙ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും കർശന നിയന്ത്രണവുമായി സർക്കാർ ക്ലാസിഫിക്കേഷൻ.വ്യവസ്ഥകൾ പുതുക്കുന്നു. 3 വർഷത്തെ കണക്കിൽ 15 ശതമാനത്തിലേറെ കിട്ടാക്കടമുള്ള സംഘങ്ങളെയും ബാങ്കുകളെയും.തരംതാഴ്ത്തും. എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് പൂർത്തിയാക്കുകയും മുൻ ഓഡിറ്റുകളിലെ പിഴവു തിരുത്തുകയും.ചെയ്യാത്ത ബാങ്കുകളെയും തരംതാഴ്ത്തും. ക്ലാസിഫിക്കേഷൻ നിർണയിക്കാൻ മൂന്നാം വർഷം നടക്കുന്ന അന്തിമപരിശോധനയിൽ ബാങ്ക് ലാഭത്തിലായിരിക്കുകയും ഡിവിഡന്റ് നൽകിയിരിക്കുകയും വേണം.