റഷ്യൻ ബാലിസ്റ്റിക് മിസൈൽ ഭീഷണി: യുക്രെയ്നിൽ കനത്ത ജാഗ്രത മനോരമ ലേഖകൻ.
കീവ് ∙ ബാലിസ്റ്റിക് മിസൈലുകളുമായി റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയ്ൻ പാർലമെന്റ് സമ്മേളനം റദ്ദാക്കി രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. വാണിജ്യ സ്ഥാപനങ്ങളോട് പ്രവർത്തനം പരിമിതപ്പെടുത്താൻ നിർദേശിച്ചു. യുക്രെയ്നിന്റെ ആവശ്യപ്രകാരം നാറ്റോ നേതൃത്വം ചൊവ്വാഴ്ച അടിയന്തര ചർച്ചയ്ക്ക് അംബാസഡർമാരെ വിളിച്ചു. റഷ്യൻ സേന ഷഹീദ്ഡ്രോണുകൾ ഉപയോഗിച്ച് സുമിയിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു.