സെന്‍സെക്സ് കുതിച്ചത് 1,961 പോയന്റ്: നിക്ഷേപകര്‍ക്ക് നേട്ടം 7.2 ലക്ഷം കോടി
കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍നിന്ന് അതിവേഗം തിരിച്ചുകയറി വിപണി. സെന്‍സെക്സ് 1,961.32 പോയന്റ് നേട്ടത്തില്‍ 79,117.11ലും നിഫ്റ്റി 557.40പോയന്റ് ഉയര്‍ന്ന് 23,907.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് തൊഴില്‍ വിപണിയിലെ മുന്നേറ്റമാണ് വെള്ളിയാഴ്ച വിപണിയെ തുണച്ചത്. ഐ ടി ഓഹരികള്‍ കുതിപ്പില്‍ മുന്നില്നിന്നുഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 7.2 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 432.55 ലക്ഷം കോടിയായി. ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഇന്‍ഫോസിസ്, ഐടിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ്സെന്സെക്സിലെ കുതിപ്പിന് പിന്നില്‍. ഐടിസി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളും വിപണിയെ തുണച്ചു. എല്ലാ സെക്ടറല്‍ സൂചികളും നേട്ടത്തിലാണ്. പൊതുമേഖല, റിയാല്‍റ്റി സൂചികകള്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ധനകാര്യ സേവനം,എഫ്എംസിജി, ഐടി, മെറ്റല്‍, ഹെല്‍ത്ത്കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 1-2 ശതമാനം നേട്ടത്തിലാണ്. കൈക്കൂലി-തട്ടിപ്പ് ആരോപണങ്ങളെതുടര്‍ന്ന് തിരിച്ചടി നേരിട്ട അദാനി ഓഹരികളും നേട്ടമുണ്ടാക്കി ഉയര്‍ന്ന നിലവാരത്തില്‍നിന്ന് നിഫ്റ്റി 11 ശതമാനവും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 12%, 9%വും ഇടിവാണ് നേരിട്ടത്. താഴ്ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ തിടുക്കംകൂട്ടിയതും വിപണിക്ക് തുണയായി.