തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സ് പിടിയില്‍.
കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി അജിത്ത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. പൊതുമേഖലാ സ്ഥാപനത്തില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കൈക്കൂലി ഇടപാട് നടത്തിയത്.കാക്കനാട് കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ സംസ്ഥാന വിജിലന്‍സ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് അജിത്ത് കുമാര്‍ പിടിയിലായത്. ബി.പി.സി എല്‍ കമ്പനിയില്‍ താത്ക്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരാളില്‍ നിന്ന് ആയിരം രൂപ വെച്ച് ഇരുപത് പേരില്‍ നിന്നാണ് കൈക്കൂലി ചോദിച്ചത്.ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഇരുപതിനായിരും രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം പരാതികള്‍ ഇയാള്‍ക്കെതിരേ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കോടതിയില്‍ ഹാജരാക്കും.ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഇരുപതിനായിരും രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം പരാതികള്‍ ഇയാള്‍ക്കെതിരേ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കോടതിയില്‍ ഹാജരാക്കും.ബി.പി.സി.എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ താത്ക്കാലിക തൊഴിലിനായി എത്തുന്നുണ്ട്. ഇവരില്‍ നിന്നൊക്കെ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു എന്നാണ് വിജിലന്‍സ് സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.