ഇടപാടുകൾ ഇന്ത്യയിൽ, അദാനിക്കെതിരെ കുറ്റപത്രം യുഎസിൽ; ഹിൻഡൻബർഗിനേക്കാൾ വലിയ ‘കുരുക്ക്’
അഴിമതി, വഞ്ചന, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തി ന്യൂയോർക്ക് ഫെഡറൽ കോടതി അദാനി ഗ്രൂപ്പു ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസ് എടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതോടെ, മുറുകുന്നത് ഹിൻഡൻബർഗിനേക്കാൾ വലിയ കുരുക്ക്.ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കി. കേസും അറസ്റ്റ് വാറന്റും അദാനിക്കെതിരെയാണെങ്കിലും, അദാനി ഗ്രൂപ്പിന് ‘വഴിവിട്ട’സഹായങ്ങൾ ചെയ്തുവെന്ന ആരോപണമുനയിലുള്ള നരേന്ദ്ര മോദി സർക്കാരിനെതിരെയാണ് ആരോപണത്തിന്റെ അമ്പ്പതിക്കുന്നതെന്നതാണു വിമർശനം. മോദി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകി അദാനി ഗ്രൂപ്പ്കൾ സ്വന്തമാക്കിയെന്നാണു യുഎസിലെ കുറ്റപത്രത്തിലുള്ളത്അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കേന്ദ്രസർക്കാരിൽനിന്ന് അനധികൃതമായി വിവിധ കരാറുകൾ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു. അദാനി ഗ്രീൻ എനർജിക്കും മറ്റൊരു കമ്പനിക്കു12 ഗിഗാവാട്ടിന്റെ സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ കേന്ദ്ര സർക്കാരിലെഉദ്യോഗസ്ഥർക്ക് 25 കോടി ഡോളർ (ഏകദേശം 2,100 കോടി രൂപ).കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി 2 ദശാബ്ദം കൊണ്ട് 200 കോടി ഡോളർ (ഏകദേശം 16,000 കോടി രൂപ) ലാഭമുണ്ടാക്കാൻ ഉന്നമിട്ടെന്നുമാണു മുഖ്യ ആരോപണം. മാത്രമല്ല, കൈക്കൂലിനൽകിയതും കരാർ അനധികൃതമായി നേടിയതും മറച്ചുവച്ചും കള്ളം പറഞ്ഞും യുഎസ് നിക്ഷേപകരിൽനിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളിൽനിന്നും 300 കോടി ഡോളർ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ചെന്നും ആരോപണമുണ്ട്.