‘കരിങ്കൊടി വീശിയാൽ അപമാനിക്കലല്ല ‘ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് ഹൈകോടതി റദ്ധാക്കി ;
കൊച്ചി :എറണാകുളം പറവൂരിൽ വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് ഹൈകോടതി റദ്ധാക്കി.കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ധാക്കി .നിസ്സാര കാര്യങ്ങൾക്കു കേസെടുക്കുന്ന പ്രേവണത വർധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു.പ്രേതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രേയോഗം സ്വാഭാവികമാണ് .ചെറിയ വിഷയങ്ങളിലെ നിയമ നടപടികൾ ഒഴിവാക്കണമെന്നും കോടതി വ്യെക്തമാക്കി .2017 -ലാണ് കേസിനാസ്പദമായ സംഭവം . പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രേവര്തകര് കരിങ്കൊടി കാണിച്ചു നടത്തിയ പ്രേതിഷേധത്തിലാണ് പോലീസ് കേസെടുത്തത് .ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിരുന്നു.ഈ കേസ് റെഡ്ഹാക്കണമെന്നാവശ്യപ്പെട്ടാണ് പ്രേവര്തകര് ഹൈകോടതിയെ സമീപിച്ചത് .