മുസ്ലിം ബ്രദര്‍ഹുഡിന്റെ അപ്രതീക്ഷിത നീക്കം വിജയിച്ചില്ല; ജോര്‍ദാനില്‍ പിടിമുറുക്കി അബ്ദുല്ല രാജാവ്
അമ്മാന്: മുസ്ലിം ബ്രദര്ഹുഡിന്റെ (ഇഖുവാനുല് മുസ്ലിമീന്) അപ്രതീക്ഷിത നീക്കം വിജയിച്ചില്ല, ജോര്ദാനില് അധികാരം അരക്കിട്ട് ഉറപ്പിച്ച് അബ്ദുല്ല രാജാവ്.തിങ്കളാഴ്ച പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാര്ലമെന്റില് അബ്ദുല്ല രാജാവ് ഭൂരിപക്ഷത്തോടെ വന്നെങ്കിലും മുസ്ലിം ബ്രദര്ഹുഡിന്റെ അംഗബലം കൂടി. ഇതാദ്യമായാണ് ജോര്ദാനില് മുസ്ലിം ബ്രദര്ഹുഡ് പാര്ലമെന്ററി രംഗത്തേക്ക് കാലെടുത്തുവച്ചത്. ഇസ്ലാമിക് ആക്ഷന് ഫ്രണ്ട് (Islamic Action Front ) എന്നാണ് ബ്രദര്ഹുഡിന്റെ ജോര്ദാനിലെ രാഷ്ട്രീയപാര്ട്ടിയുടെ പേര്.സ്പീക്കര് തെരഞ്ഞെടുപ്പില് ബ്രദര്ഹുഡിന്റെ മുതിര്ന്ന നേതാവ് സാലിഹ് അല് അര്മൂതിക്ക് ആകെയുള്ള 138ല് 37 വോട്ടുകള് മാത്രമാണ് ലഭിച്ചത്. എതിരാളി അഹമ്മദ് അല് സഫാദി 98 വോട്ടുകളോടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഡെപ്യൂട്ടി സ്പീക്കര് പോസ്റ്റിലേക്കുള്ള മത്സരങ്ങളിലും ബ്രദര്ഹുഡ് പരാജയപ്പെട്ടു.ജോർധാൻ പാർലമെന്റിന്റെ അഞ്ചിലൊന്ന് സീറ്റുകള് ബ്രദർഹുഡ് നേടിയിട്ടുണ്ട്. പാര്ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും ഗ്രൂപ്പിനായി. 138ല് 31 അംഗങ്ങളാണ് ഇസ്ലാമിക് ആക്ഷന് ഫ്രണ്ടിനുള്ളത്. മധ്യ വിഭാഗമായ നാഷനല് ചാപ്റ്റര് പാര്ട്ടിയാണ് രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി, 21 എം.പിമാരാണ് ഇവര്ക്കുള്ളത്. ജോര്ദാന് കമ്യൂണിസ്റ്റ് പാര്ട്ടിക്ക് ഒരംഗവുമുണ്ട്.പ്രധാനമായും ഫലസ്തീനിലെ ഇസ്റാഈലിന്റെ അധിനിവേശവും കടന്നുകയറ്റവും ആണ് തെരഞ്ഞെടുപ്പില് വിഷയമായയത്. വലിയൊരു വിഭാഗം ഫലസ്തീന് വംശജര് അധിവസിക്കുന്ന രാജ്യമാണ് ജോര്ദാന്. അബ്ദുല്ല രാജാവിന്റെ ഭാര്യ റാണിയ അബ്ദുല്ലാ ഫലസ്തീന് വംശജരായ മാതാപിതാക്കള്ക്കാണ് ജനിച്ചത്. ഗസ്സ അധിനിവേശത്തിന്റെ പശ്ചാത്തലത്തില് നടന്ന തെരഞ്ഞെടുപ്പായതിനാല് ഈ വിഷയം സജീവമായി ഉയര്ത്തുകയുംചെയ്തു. ജോര്ദാന്റെ പാശ്ചാത്യ അനുകൂല നിലപാടിനെ ചോദ്യംചെയ്യുകയും, ഇസ്റാഈലുമായുള്ള സമാധാന ഉടമ്ബടിയില് മാറ്റംവരുത്തുമെന്നും ബ്രദര്ഹുഡ് പ്രഖ്യാപിച്ചിരുന്നു.പുതിയ സാഹചര്യത്തില് അധികാരം അരക്കിട്ടുറപ്പിച്ച ശേഷം നടന്ന ആദ്യ സമ്മേളനത്തില്, ഇസ്റാഈലിനോടുള്ള നിലപാട് ജോര്ദാന് രാജാവ് ആവര്ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഗസ്സയ്ക്കെതിരായ ആക്രമണത്തിനും വെസ്റ്റ് ബാങ്കില് ഇസ്റാഈല് തുടരുന്ന നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങള്ക്കുമെതിരായ നിലപാട് ജോര്ദാന് മാറ്റില്ലെന്ന് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചു.ഇസ്റായെലുമായി അതിര്ത്തി പങ്കിടുന്ന ജോര്ദാന് ഇപ്പോഴത്തെ പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള് വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്, പ്രത്യേകിച്ച് വിഷയത്തില് ഇറാനും ഇടപെടുകയും യുദ്ധത്തിന്റെ വ്യാപിത കൂടുകയുംചെയ്ത സാഹചര്യത്തിൽ