ആംബുലന്‍സിന്റെ വഴി തടഞ്ഞ മലയാളി കുടുങ്ങി; ലൈസന്‍സ് റദ്ദാക്കി, രണ്ടര ലക്ഷം രൂപ പിഴ ചുമത്തി എംവിഡി
തൃശൂര്‍: തൃശ്ശൂരില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ യുവാവിനെതിരെ കര്‍ശന നടപടി. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.നവംബര്‍ ഏഴിന് ചാലക്കുടിയില്‍ വച്ച് പൊന്നാനിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് വഴി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.രണ്ടുവരി പാതയില്‍ രണ്ട് മിനിറ്റിലധികം ആംബുലന്‍സിനെ കാര്‍ ബോധപൂര്‍വം തടയുന്നത് പാരാമെഡിക്കുകള്‍ പകര്‍ത്തി പങ്കിട്ട വീഡിയോയില്‍ കാണാം.ആംബുലന്‍സ് ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയും സൈറണ്‍ മുഴക്കുകയും ചെയ്തിട്ടും, ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തെ തടസ്സപ്പെടുത്തി കാര്‍ ഡ്രൈവര്‍ വഴി നല്‍കാതെ യാത്ര തുടരുകയായിരുന്നു.