യുഎഇ പൊതുമാപ്പ്; 28 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിക്കാനൊരുങ്ങി ഇന്ത്യക്കാരി
ദുബൈ: യുഎഇയുടെ പൊതുമാപ്പ് വഴി 28 വര്‍ഷത്തിന് ശേഷം ആന്ധ്രാപ്രദേശ് സ്വദേശിനിയായ 66 കാരിയായ ഇന്ത്യക്കാരി നാട്ടിലേക്ക് തിരിക്കാന്‍ ഒരുങ്ങുന്നുവീട്ടുജോലിക്കായി എത്തിയ ഗുഡാല ബേബി ഇന്ത്യയിലുള്ള കുടുംബത്തെ പോറ്റാന്‍ വീടു വൃത്തിയാക്കല്‍, പാചകം തുടങ്ങിയ ജോലികള്‍ ചെയ്തു. വിസയില്ലാതെ 9,388 ദിവസം യുഎഇയില്‍ താമസിച്ചതിന് ആകെ 877,950 ദിര്‍ഹമാണ് (2,01,76,994 രൂപ) ഗുഡാലയുടെ മേല്‍ പിഴ ചുമത്തിയിരുന്നത്.ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 1996ല്‍ യുഎഇയിലെത്തിയ ഗുഡാല ചില കാരണങ്ങളാല്‍ ഒരു വര്‍ഷത്തിനുശേഷം ജോലി ഉപേക്ഷിച്ചു. വിസ കാലഹരണപ്പെട്ടതിന് ശേഷം ഒരു സ്പോണ്‍സറെ കണ്ടെത്താന്‍ അവര്‍ പാടുപെടുകയും ചെയ്തു. കരുണയുള്ള ചില മനുഷ്യരുടെ തമണലിലാണ് പിന്നീട് ഗുഡാല കഴിഞ്ഞുകൂടിയത്.പിഴ ഒഴിവാക്കിയതിനും നിയമപരമായ ശിക്ഷയില്ലാതെ തന്നെ പോകാന്‍ അനുവദിച്ചതിനും യുഎഇ അധികാരികളോടും കൂടാതെ തന്നെ സഹായിച്ച കമ്മ്യൂണിറ്റി സന്നദ്ധപ്രവര്‍ത്തകരോടും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോടും ഗുഡാല നന്ദി അറിയിച്ചു .സെപ്റ്റംബര്‍ 1 ന് ആരംഭിച്ച് ഒക്ടോബര്‍ 31 ന് അവസാനിച്ച പൊതുമാപ്പ് യുഎഇ 2024 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഇത് നിയമ ലംഘനം നടത്തുന്നവര്‍ക്ക് അവരുടെ വിസ നില ക്രമീകരിക്കാനോ പിഴയില്ലാതെ തിരിച്ചുപോകാനോ അനുവദിക്കുന്നു.പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം, കോണ്‍സുലേറ്റ് പതിനായിരത്തിലധികം ഇന്ത്യന്‍ പ്രവാസികളെ അവരുടെ വിസ ശരിയാക്കാന്‍ സഹായിച്ചിട്ടുണ്ട്. 1300ലധികം പാസ്പോര്ട്ടുകള്, 1700 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, കൂടാതെ 1500ലധികം എക്സിറ്റ് പെർമിറ്റുകൾ നല്‍കാനും ഇതു സഹായിച്ചിട്ടുണ്ട്.