പണം കിട്ടുമെന്ന് മോഹിച്ച് മതം മാറി ;
ലക്നൗ : അറസ്റ്റിലായ പാസ്റ്റർ ബിജു മാത്യു മതം മാറ്റിയവർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ മടങ്ങി . ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം .ക്രിസ്തുമതം സ്വീകരിച്ച 150 പേരാണ് ഹിന്ദുമതത്തില്‍ തിരിച്ചെത്തിയത് .ഗോലാബാദ് ഗ്രാമത്തിലെ 30 കുടുംബങ്ങളില്‍ നിന്നുള്ള ഈ വ്യക്തികള്‍ പതിവായി പ്രാർത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ താൻ മുന്നൂറോളം കുടുംബങ്ങളെ മതംമാറ്റിയതായും പണവും വിവാഹ, വിദ്യാഭ്യാസ, ചികിത്സാ ചിലവുകള്‍ വാഗ്ദാനം ചെയ്തതായും മലയാളിയായ ബിജു മാത്യു വെളിപ്പെടുത്തിയിരുന്നു .വിവാഹച്ചെലവ് വഹിക്കുമെന്ന് പറഞ്ഞാണ് പലരെയും മതം മാറ്റാൻ പ്രേരിപ്പിച്ചത്. തുടർന്ന് ഇവരുടെ വലയില്‍ വീണവരോട് കൂടുതല്‍ ആളുകളെ കൊണ്ടുവരാൻ നിർദേശിച്ചു. ഒക്ടോബർ 20 നാണ് ബിജു മാത്യുവിനെ യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ രണ്ടര മാസമായി മാത്യു കുടുംബസമേതം മീററ്റിലെ കങ്കർഖേഡ റോഹ്ത റോഡിലെ വികാസ് എൻക്ലേവ് കോളനിയിലാണ് താമസം. എല്ലാ ഞായറാഴ്ചകളിലും തന്റെ വീട്ടില്‍ പ്രാർത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു . ഇതില്‍ സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.