ടെല്‍ അവീവില്‍ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം;
ടെല്‍ അവീവ്: ടെല്‍ അവീവില്‍ ഇസ്രയേല്‍ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുള്ള.എന്നാല്‍ ആക്രമണം നടന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, ഇന്നലെ ലെബനനിലെ വിവിധ ഇടങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ നിരവധി ഉന്നത കമാൻഡർമാരെ ഇസ്രയേല്‍ വധിച്ചു. തെക്കൻ ലെബനനിലെ ദൗഹെത്ത് അരാമോണ് ഗ്രാമത്തിലുണ്ടായ ബോംബാക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടു. അതിനിടെ, ഇസ്രയേല്‍ ആക്രമണം തുടരുന്ന ഗാസയില്‍ ഇന്നലെ 22 പേർ കൊല്ലപ്പെട്ടു. ആകെ മരണം 43,710 കടന്നു.