വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്‌മിനാവണോ; ലൈസൻസ് ഫീസടയ്ക്കണം; പുതിയ നിയമവുമായി ആഫ്രിക്കന്‍ രാജ്യം

ഹരാരെ: വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീസടയ്ക്കണമെന്ന നിയമ കൊണ്ടുവന്നു ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെ. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റർ ചെയ്ത് ഫീസടയ്ക്കുന്നവർക്ക് മാത്രമേ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനാകാനാവാന്‍ സാധിക്കൂ. വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് പുതിയ നിയമത്തിന്‍റെ ലക്ഷ്യമെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.50 ഡോളർ ആണ് ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാകാനാവാനുള്ള ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നല്‍കുന്നതിന്‍റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങള്‍ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുമ്ബാകെ സമര്‍പ്പിക്കേണ്ടതുണ്ട്.അതിനിടെ, നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഉപയോഗത്തിന്‍റെ ആവശ്യകതയെയും കുറിച്ചുമുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് പുതിയ നിയമം നടപ്പാക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *