വഖഫ് വിഷയത്തില്‍ രാഷ്ട്രീയം പറയുന്നത് ജനം എതിര്‍ത്തു; ക്ഷേത്ര ഉദ്‍ഘാടനത്തിനെത്തിയ ബിജെപി എംഎല്‍എ ഇറങ്ങിപ്പോയി

ബെംഗളൂരു: കർണാടകയില്‍ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനെത്തിയ ബിജെപി എംഎല്‍എ വഖഫ് ഭൂമി വിഷയത്തില്‍ രാഷ്ട്രീയം പറയുന്നത് ചോദ്യം ചെയ്ത് നാട്ടുകാർ.ഒടുവില്‍ എംഎല്‍എ പ്രസംഗം നിർത്തി വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. ബിജാപൂർ സിറ്റി എംഎല്‍എ ബസൻഗൗഡ പാട്ടീല്‍ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.ബാഗല്‍കോട്ട് ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംസ്ഥാനത്ത് നടക്കുന്ന വഖഫ് ഭൂമി വിഷയത്തില്‍ മുൻനിരയിലുള്ള നേതാവ് കൂടിയാണ് യത്നാല്‍. ഇതിനിടയിലാണ് ഇദ്ദേഹം തെർദാലിലെ ശ്രീ അല്ലം പ്രഭു ക്ഷേത്ര ഉദ്ഘാടനത്തിനായി വരുന്നത്.തുടർന്ന് പ്രസംഗത്തിനിടെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച്‌ പറയാൻ തുടങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഭൂമി ഭീഷണിപ്പെടുത്തി പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ചു. ഇതോടെ സദസ്സിലുള്ളവർ എണീറ്റുനിന്ന് യത്നാലിനെ എതിർത്തു. ഇവിടേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് അവർ ഉച്ചത്തില്‍ പറഞ്ഞു.വഖഫ് വിഷയം പറയുന്നത് രാഷ്ട്രീയമാണോയെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അതെ എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. ഈ വിഷയം സംസാരിക്കരുതെന്നും അവർ പറഞ്ഞു. ഇതോടെ എംഎല്‍എ വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.ക്ഷേത്രം നിർമാണത്തിന് ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നടക്കം സംഭാവന ലഭിച്ചിട്ടുണ്ട്. ഇതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായതായി റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *