 
            	2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.2013-ലെ വഖഫ് ഭേദഗതിക്ക് മുന്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാര്ക്കെതിരെ കോഴിക്കോട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് റദ്ദാക്കിയത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തര്ക്കങ്ങള് നിലനില്ക്കുന്ന സമയത്താണ് ഹൈക്കോടതിയില്നിന്ന് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്.വഖഫ് ബോര്ഡിന്റെ പരാതിയില് 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നത്. 2013ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്ഡ് നടപടി സ്വീകരിച്ചത്. എന്നാല്, നിയമഭേദഗതിക്ക് മുന്കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്ബ് കൈവശം വെച്ച ഭൂമിയുടെ പേരില് ക്രിമിനല് നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
 
             
            






