ട്രൂഡോ മാറുന്നത് ഇന്ത്യക്ക് ഗുണമോ? ട്രൂഡോ പുറത്താകും, ട്രംപിനെ അധികാരത്തിലേറ്റിയ മസ്കിന്റെ അടുത്ത പ്രവചനം;
യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിൻ്റെ ഉജ്ജ്വല വിജയത്തില്‍ ടെക് ശതകോടീശ്വരൻ ഇലോണ്‍ മസ്ക് നിർണായക പങ്കാണ് വഹിച്ചത്.അടുത്ത രാഷ്ട്രീയ പ്രവചനത്തിലേക്ക് കടന്നിരിക്കുകയാണ് മസ്ക്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പതനമാണ് മസ്ക് പ്രവചിച്ചിരിക്കുന്നത്.ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ തകർച്ചയുടെ തുടക്കം ആരംഭിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രൂഡോ ഇല്ലാതാകും. ട്രൂഡോയെ പുറത്താക്കാൻ കാനഡയെ സഹായിക്കണമെന്ന് എക്സില്‍ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് മസ്കിനോട് അഭ്യര്‍ത്ഥിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മസ്ക്.ജർമ്മനിയിലെ സോഷ്യലിസ്റ്റ് ഗവണ്മെൻ്റിനെ വിമർശിച്ച് ഒലാഫ് ഒരു വിഡ്ഢിയാണെന്ന് മസ്ക് എക്സില്‍ അഭിപ്രായം പങ്കുവെച്ചു. ഈ പോസ്റ്റിന് കീഴെയാണ് കാനഡയെ രക്ഷിക്കാന്‍ മസ്ക് ഇടപെടണമെന്ന് ഒരു ഉപയോക്താവ് അഭ്യര്‍ത്ഥിച്ചത്.ജർമ്മൻ ചാൻസലർ ഒലാഫ് ഷോള്‍സ് തൻ്റെ ധനമന്ത്രിയെ ബുധനാഴ്ച പുറത്താക്കിയിരുന്നു. ഈ നീക്കം സർക്കാരിനെ തകർച്ചയുടെ വക്കിലെത്തിച്ചു. നമ്മുടെ രാജ്യത്തിന് ദോഷം സംഭവിക്കുന്നത് തടയാൻ പുറത്താക്കേണ്ടത് അനിവാര്യമാണെന്നാണ് ഷോള്‍സ് ജര്‍മ്മന്‍ ജനതയോട് പറഞ്ഞത്.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2025 ലെ തിരഞ്ഞെടുപ്പില്‍ കടുത്ത പരീക്ഷണമാണ് നേരിടേണ്ടിവരിക. രാജ്യത്ത് ജനപ്രീതിയില്‍ കനത്ത ഇടിവ് ട്രൂഡോ നേരിടുന്നുണ്ട്.അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്ത് സംഭവിക്കുന്നതിനെ ട്രൂഡോ പിന്തുണക്കുകയാണെന്ന് പറഞ്ഞ് പീപ്പിള്‍സ് പാർട്ടി ഓഫ് കാനഡ നേതാവ് മാക്സിം ബെർണിയര്‍ കടുത്ത വിമര്‍ശനങ്ങളാണ് കനേഡിയന്‍ പ്രധാനമന്ത്രിക്ക് എതിരെ ഉയര്‍ത്തിയത്.ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം വലിയ തോതില്‍ വഷളാകുന്നതിനും ജസ്റ്റിൻ ട്രൂഡോ സര്‍ക്കാര്‍ കാരണമായി. ഖാലിസ്ഥാനി തീവ്രവാദം, സാംസ്കാരിക സംഘട്ടനം, കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യക്ക് കാനഡയോട് കടുത്ത ഭിന്നിപ്പാണ് ഉളളത്.