ഓസ്ട്രേലിയയെ 9 വിക്കറ്റിന് തോല്പ്പിച്ച്‌ പാകിസ്താൻ;

ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്ബരയിലെ രണ്ടാം ഏകദിനത്തില്‍ പാകിസ്താന് ഏകപക്ഷീയ വിജയം. ഇന്ന് 9 വിക്കറ്റിനാണ് അഡ്ലെയ്ഡ് ഓവലില്‍ പാകിസ്താൻ ജയിച്ചത്.164 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ അനായാസം 26.3 ഓവറിലേക്ക് വിജയത്തില്‍ എത്തി.ഓപ്പണർമാരായ സെയിം അയ്യൂബും അബ്ദുള്ള ഷഫീഖും ഓസ്ട്രേലിയൻ ബൗളർമാരെ സമർത്ഥാമായി നേരിട്ടു. സയിം അയ്യുബ് തന്റെ ആദ്യ ഏകദിന അർദ്ധ സെഞ്ച്വറി ഇന്ന് നേടി. 71 പന്തില്‍ 82 റണ്‍സ് സയിം അയ്യുബ് എടുത്തു. 5 ഫോറും 6 സിക്സും അയ്യൂബ് അടിച്ചു. അബ്ദുള്ള ഷഫീഖ് 64* റണ്‍സും എടുത്തു. ഷഫീഖ് 4 ഫോറും 3 സിക്സും അടിച്ചു. ബാബർ പുറത്താകാതെ 15 റണ്‍സും എടുത്തു‌. ഈ വിജയ ത്തോടെ പരമ്ബരയില്‍ പാകിസ്താൻ ഓസ്ട്രേലിയക്ക് ഒപ്പം എത്തി.ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ വെറും 35 ഓവറില്‍ 163 റണ്‍സിന് പുറത്തായി. ടോസ് നേടിയ പാകിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ ബാറ്റർമാരെ സമ്മർദ്ദത്തില്‍ ആക്കുകയായിരുന്നു‌.ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ആണ് പാക്കിസ്ഥാനെ നയിച്ചത്. ഷഹീൻ തൻ്റെ 8 ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് നിർണായക വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഹാരിസ് റൗഫ് 8 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫിന്റെ ഏകദിന കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റാണിത്.
48 പന്തില്‍ അഞ്ച് ബൗണ്ടറികളടക്കം 35 റണ്‍സെടുത്ത സ്റ്റീവൻ സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.

Sharing

Leave your comment

Your email address will not be published. Required fields are marked *