ബഹിഷ്കരണം വിജയം കണ്ടുജോര്ദാനിലെ കാരെഫോര്‍ ഷോപ്പുകള്‍ പൂട്ടി;
അമ്മാന്: ഇസ്രായേലിന്റെ ഫലസ്തീന് അധിനിവേശത്തിന് പിന്തുണ നല്കിയ ഫ്രെഞ്ച് കമ്ബനി കാരെഫോറിന്റെ ജോര്‍ദാനിലെ ഷോപ്പുകള്‍ പൂട്ടി.അറബ് ലോകത്തെ കാരെഫോറിന്റെ പാര്‍ടണറും ദുബൈയിലെ വലിയ ബിസിനസ് ഗ്രൂപ്പുമായ അല്‍ഫുത്തൈം ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്ക് സഹായം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ ബഹിഷ്കരണ ക്യാംപയിന് വിജയം കണ്ടതായി ബിഡിഎസ് മൂവ്മെന്റ് അറിയിച്ചു.ഫലസ്തീനികളെ അടിച്ചമര്‍ത്തുന്ന ഇസ്രായേലി ഭരണകൂടത്തിന് പിന്തുണ നല്കുന്ന കമ്ബനികളെ അന്താരാഷ്ട്ര നിയമം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രസ്ഥാനമാണ് ബിഡിഎസ്. ഗസ മുനമ്ബിലും വെസ്റ്റ്ബാങ്കിലും ജെറുസലേമിലും ഇസ്രായേല്‍ സൈന്യം തുടരുന്നത് നിയമവിരുദ്ധമാണെന്നും അതിന് പിന്തുണ നല്‍കുന്നത് തടയണമെന്നും ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി 2024 ജൂലൈയില്‍ ഉത്തരവിറക്കിയിരുന്നു. അതിനാല്‍, കുടിയേറ്റ സൈന്യത്തിന് നല്കുന്ന ഓരോ സഹായവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബിഡിഎസ് ചൂണ്ടിക്കാട്ടുന്നു.റീട്ടയില്‍ മേഖലയിലെ ലാഭം ഈ വര്‍ഷം 47 ശതമാനം കുറഞ്ഞതായി അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്ഷാവസ്ഥയാണത്രെ ഇതിന് കാരണം. തുടര്‍ന്നാണ് ജോര്‍ദാനില്‍ കാരെഫോറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.ജോര്‍ദാന്‍, മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ, ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ പൗരന്മാരും കാരെഫോര്‍ ഷോപ്പുകള്‍ ബഹിഷ്കരിക്കുന്നുണ്ട്. യൂറോപ്പിലും മറ്റും കാരെഫോര്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധവും നടക്കുന്നു. ലോകമെമ്ബാടും 3400 ഷോപ്പുകളാണ് ഈ കമ്ബനിക്കുള്ളത്.ഫലസ്തീനികള്‍ക്കെതിരേ ജൂത കുടിയേറ്റക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സഹായം നല്കുന്നതിനാല് 2022 മാര്‍ച്ചിലാണ് കാരെഫോറിനെതിരേ ബിഡിഎസ് ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികര്‍ക്ക് സമ്മാനപൊതികളും കമ്ബനി കൊടുത്തയച്ചു. കൂടാതെ അവര്‍ക്കായി സംഭാവന പിരിക്കാനും തുടങ്ങി. ഇതോടെ ബഹിഷ്കരണം കൂടുതല്‍ ശക്തമായി. ഇസ്രായേലി സൈന്യത്തിന് സഹായം നല്കുന്ന ബാങ്കുകളുമായും ടെക് കമ്ബനികളുമായും കാരെഫോര്‍ ബിസിനസ് ബന്ധം തുടരുകയാണ്. ഇസ്രായേലി സൈന്യം നടത്തുന്ന ഓരോ അതിക്രമത്തിലും ഈ കമ്ബനികള്‍ക്ക് പങ്കുണ്ടെന്ന് ബിഡിഎസ് ചൂണ്ടിക്കാട്ടുന്നു.ബഹിഷ്കരണത്തെ തുടര്‍ന്ന് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്ബനിയായ സ്റ്റാര്‍ബക്സിന്റെ കച്ചവടം വന്‍തോതില്‍ കുറഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍, അടുത്ത വര്‍ഷത്തെ ബിസിനസ് ആസൂത്രണം ചെയ്യാന്‍ പോലും കമ്ബനിക്ക് സാധിച്ചിട്ടില്ല. കമ്ബനിയുടെ നയങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വേണമെന്നാണ് പുതിയ സിഇഒ ആയ ബ്രയാന്‍ നിക്കോള്‍ പറയുന്നത്. കമ്ബനിയിലെ തൊഴിലാളി യൂനിയനും ഫലസ്തീന് അനുകൂലമായ നിലപാടാണ് സ്വീകിച്ചിരിക്കുന്നത്.അമേരിക്കന്‍ കമ്പനിയായ എച്ച്പി, ഷെവ്റോണ്‍, കാള്‍ട്ടെക്സ്, ജര്‍മന്‍ കമ്ബനിയായ സീമെന്‍സ്, പുമ, ഇന്‍ഷുറന്‍സ് കമ്ബനിയായ എഎക്സ്എ, ഇന്റല്‍, ഹുണ്ടായ്, വോള്‍വോ, കാറ്റ്, ജെസിബി, ബാര്‍ക്ലേയ്സ്,ഗൂഗ്ള്‍, ആമസോണ്‍, എയര്‍ബിഎന്‍ബി, എക്സ്പീഡിയ, ഡിസ്നി, മക്ഡൊണാള്‍ഡ്സ്, ബര്‍ഗര്‍ കിങ്, പാപ്പ ജോണ്‍സ്, പിസ ഹട്ട്, തുടങ്ങിയവയാണ് ബഹിഷ്കരണം നേരിടുന്ന മറ്റു കമ്പനികള്‍.