ഒരു അനധികൃത കുടിയേറ്റക്കാരനേയും അനുവദിക്കില്ല; അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: രണ്ടാം തവണയും പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിര്‍ണായക നീക്കങ്ങള്‍ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്.അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ രാഷ്ട്രീയ വിജയമാണ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടും. അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കും. നമ്മള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തന്‌റെ വിജയം രാജ്യത്തിന്‌റെ മുറിവുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിങ് സ്‌റ്റേറ്റ്‌സ് വോട്ടേഴ്‌സിന് പ്രത്യേകം നന്ദിയുണ്ട്. ഇനിയുള്ള ഓരോ ദിവസവും, ഓരോ ശ്വാസവും രാജ്യത്തിനായി പ്രവര്‍ത്തിക്കും. ജനകീയ വോട്ടിലും മുന്നിലെത്തിയതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് നിന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാമെന്നും ട്രംപ് വിക്ടറി സ്പീച്ചില്‍ വ്യക്തമാക്കി.രാജ്യത്തിന്‌റെ ഭാവിക്കായും നമ്മുടെ മക്കളുടെ ഭാവിക്കായും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് രാജ്യത്തെ സമ്ബദ്‌വ്യവസ്ഥയെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപിന് 277 ഇലക്ടറല്‍ വോട്ടും, കമല ഹാരിസിന് 226 ഇലക്ടറല്‍ വോട്ടുകളുമാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‌റ് ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിക്കല്‍ തോല്‍വിയറിഞ്ഞ പ്രസിഡന്‌റ് വീണ്ടും അധികാരത്തിലെത്തുന്നത്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടിയാല്‍ കേവല ഭൂരിപക്ഷമാകും.