പാലക്കാട്ടെ റെയ്ഡ് സമയത്ത് ഹോട്ടലില്‍വച്ച്‌ ബിജെപി നേതാവിനോട് സംസാരിച്ചത് ആളറിയാത; ടി.വി രാജേഷ്

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തുന്നതിനിടെ ബിജെപി നേതാവുമായി സംസാരിച്ചത് ആളറിയാതെയാണെന്ന് സിപിഎം നേതാവും മുൻ എംഎല്‍എയുമായ ടി.വി രാജേഷ്.ബഹളത്തിനിടെ പലരും തന്നോട് സംസാരിച്ചിട്ടുണ്ട്. അതില്‍ ആരാണ് ബിജെപി നേതാവെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. കോണ്‍ഗ്രസുകാർക്ക് അറിയാവുന്നത് പോലെ ബിജെപി നേതാക്കളെ തങ്ങള്‍ക്ക് അറിയില്ലെന്നും രാജേഷ് പറഞ്ഞു.ഹോട്ടലിലെ ബഹളത്തിനിടെ ടി.വി രാജേഷ് ബിജെപി നേതാവ് പ്രഫുല്‍ കൃഷ്ണയുമായി സംസാരിച്ചുനില്‍ക്കുന്നതിന്റെ ഫോട്ടോ കോണ്‍ഗ്രസ് സൈബർ പേജുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ റെയ്ഡ് നടത്തിയത് എന്നായിരുന്നു യുഡിഎഫ് ആരോപണം. എന്നാല്‍ തന്റെ മുറിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലേക്ക് പോയതെന്നും രാജേഷ് പറഞ്ഞു.പി.കെ ശ്രീമതി ടീച്ചറുടെ മുറി പരിശോധിക്കാതെയാണ് പൊലീസ് ഷാനിമോള്‍ ഉസ്മാന്റെ മുറിയിലേക്ക് പോയത് എന്ന ആരോപണത്തില്‍ കഴമ്ബില്ലെന്നും ശ്രീമതി ടീച്ചർ മൂന്നു ദിവസമായി ഡല്‍ഹിയിലായതിനാല്‍ മുറി ഒഴിഞ്ഞുകിടക്കുകയാണെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *