ഉമ്മാക്കി കാണിച്ച്‌ പേടിപ്പിക്കാമെന്ന് കരുതിയോ.ഞരമ്പ്കളില്‍ ഭാരതീയ രക്തം; ആക്രമിക്കപ്പെട്ട ക്ഷേത്രത്തിന് മുന്നില്‍ ത്രിവര്‍ണപതാകകളുമായി ഇന്ത്യക്കാര്‍

ഓട്ടാവ; കാനഡയില്‍ ഹിന്ദുസമൂഹത്തിനെതിരെ അടിക്കടിയുണ്ടാകുന്ന ഖാലിസ്ഥാൻ ആക്രമണങ്ങളില്‍ പ്രതിഷോധവുമായി ഇന്ത്യൻ സമൂഹം.കഴിഞ്ഞ ദിവസം ആക്രമണം നടന്ന ക്ഷേത്രത്തിന് മുൻപില്‍ ത്രിവർണ പതാകകളുമായി ഇന്ത്യൻ വംശജർ ഒത്തുകൂടി. ആയിരക്കണക്കിന് പേരാണ് ഇന്ത്യയുടെ ദേശീയപതാകയുമായി തടിച്ചുകൂടിയത്. പ്രതിഷേധ റാലി നടത്തിയ ഹിന്ദു കനേഡിയൻമാർ ഖാലിസ്ഥാനികള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കരുതെന്ന് കനേഡിയൻ രാഷ്ട്രീയക്കാരോടും നിയമ നിർവ്വഹണ ഏജൻസികളോടും അഭ്യർത്ഥിച്ചു.ഹിന്ദു സമൂഹത്തെ പിന്തുണച്ചാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഹിന്ദു സമൂഹം കാനഡയ്ക്ക് വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്, ഞങ്ങള്‍ വളരെയധികം സാമ്പ ത്തികസംഭാവന നല്‍കുന്നു. ഞങ്ങള്‍ എവിടെ പോയാലും ക്രമസമാധാനം പാലിക്കുന്നു, അത് കാനഡയിലായാലും മറ്റെവിടെയായാലും. രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും പ്രതികരണം കാണുമ്ബോള്‍ അവർ ഞങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ ഋഷഭ് പറഞ്ഞു. ഞങ്ങള്‍ ആവശ്യപ്പെടുന്നത് നീതിയാണ്. നിയമം പാലിക്കണം, കുറ്റവാളികളെ നിയമവാഴ്ചയ്ക്ക് കീഴില്‍ വിചാരണ ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ബ്രാംപ്ടണില്‍ ഹിന്ദു മഹാസഭയുടെ ക്ഷേത്രം ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ചതിനെ ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു.കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകളാണ് ഇതിന് പിന്നില്‍. ഹിന്ദു സഭാ മന്ദിറില്‍ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകള്‍ അതിക്രമിച്ച്‌ കയറി വടിയുപയോഗിച്ച്‌ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *