ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മതി, ഈ രാജ്യങ്ങളില്‍ ഒരു വര്‍ഷം വരെ വാഹനമോടിക്കാം;
ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെയും വിദേശത്തേക്ക് വിനോദ യാത്രയ്ക്ക് പോകുന്നവരുടെയും എണ്ണത്തില്‍ വലിയ വർധനവാണ് സമീപ കാലത്ത് ഉണ്ടായിരിക്കുന്നത്.ഇതില്‍ തന്നെ സ്വന്തമായി വാഹനമോടിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളും കൂടുതലാണ്. എന്നാല്‍, ഇതിനായി വിവിധ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ സാധിക്കുകയെന്നത് വലിയ കാര്യമാണ്.ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ കൂടുതലായി സഞ്ചരിക്കുന്നതും ഇന്ത്യൻ ലൈസൻസ് അംഗീകരിക്കുന്നതുമായി ഏതാനും രാജ്യങ്ങളാണിവ. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് അമേരിക്ക. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷത്തോളം ഇവിടെ വാഹനം ഓടിക്കാൻ അനുവദിക്കുന്നുണ്ട്. ലൈസൻസിനൊപ്പം ഇന്റർനാഷണല്‍ ഡ്രൈവിങ് പെർമിറ്റും നേടിയിട്ടുണ്ടെങ്കില്‍ മറ്റ് നിയമനടപടികള്‍ നേരിടാതെ അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഡ്രൈവ് ചെയ്യാൻ സാധിക്കും.കുടിയേറി പാർക്കുന്നവർ താരതമ്യേന കുറവാണെങ്കിലും വിനോദസഞ്ചാരത്തിനായി മലേഷ്യ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാർ നിരവധിയാണ്. ഇന്ത്യയില്‍ സാധുവായ ഡ്രൈവിങ് ലൈസൻസ് ഉള്ള ഒരാള്‍ക്ക് മൂന്ന് മാസത്തേക്ക് മലേഷ്യയില്‍ ഡ്രൈവ് ചെയ്താൻ അനുവദിക്കുന്നുണ്ട്. അടുത്ത കാലത്തായി ഇന്ത്യയില്‍ നിന്നുള്ള നിരവധി ആളുകള്‍ കുടിയേറി പാർക്കുന്ന രാജ്യമാണ് ജർമനി. ഇവിടെയും ആറ് മാസം വരെ ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ സാധിക്കുമെന്നാണ്