ഇറാന്‍ മുന്നറിയിപ്പ് ; യു.എസ് ബാലിസ്റ്റിക് മിസൈല്‍ ഡിസ്‌ട്രോയറുകളും ലോംഗ് റേഞ്ച് ബി-52 ബോംബര്‍ വിമാനങ്ങളും മിഡില്‍ ഈസ്റ്റിലേക്ക്;

വാഷിംഗ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ ഡിസ്‌ട്രോയറുകളും ലോംഗ് റേഞ്ച് ബി-52 ബോംബര്‍ വിമാനങ്ങളും ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈനിക സഹായങ്ങള്‍ വിന്യസിക്കുന്നതായി അമേരിക്ക വെള്ളിയാഴ്ച പ്രഖ്യാപിച്ചു.ഇസ്രയേലിനെതിരായും അമേരിക്കയെ ലക്ഷ്യം വയ്ക്കാനും ഇറാന്‍ തയ്യാറെടുക്കുമെന്ന വാര്‍ത്തകള്‍ വന്നതിനു മുന്നറിയിപ്പായാണ് ഈ വിന്യാസം.”ഇറാന്‍, അതിന്റെ പങ്കാളികള്‍ അല്ലെങ്കില്‍ അതിന്റെ സഖ്യകക്ഷികള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെയോ മേഖലയിലെ താല്‍പ്പര്യങ്ങളെയോ ലക്ഷ്യം വച്ചാല്‍, നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും അമേരിക്ക സ്വീകരിക്കും,” പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെ പിന്തുണച്ച്‌ മിഡില്‍ ഈസ്റ്റിലേക്ക് യുഎസ് നടത്തിയ മുന്‍ പ്രതിരോധ വിന്യാസങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നീക്കം. കഴിഞ്ഞ മാസം അവസാനം വിന്യസിച്ച THAAD മിസൈല്‍ പ്രതിരോധ സംവിധാനം ഉള്‍പ്പെടെ, അമേരിക്കന്‍ സൈനികര്‍ക്ക് കരുത്തായുണ്ട്.
ഒക്ടോബര്‍ 26-ന് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തി, സൈനിക അടിസ്ഥാന കേന്ദ്രങ്ങള്‍ തകര്‍ത്തു, അതേസമയം നിര്‍ണായകമായ ആണവ, എണ്ണകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതുമില്ല. അതേസമയം, ഇക്കൊല്ലം ഇറാന്‍ ഇസ്രായേലിനെതിരെ രണ്ട് പ്രധാന ആക്രമണങ്ങളാണ് നടത്തിയത്. ഏപ്രിലില്‍ ദമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയതും മറ്റൊന്ന് ഒക്ടോബറിലുമായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *