പാക് അതിര്‍ത്തിയിലേക്ക് ബോട്ടിലെത്തി പ്രധാനമന്ത്രി; ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം

ന്യൂഡല്‍ഹി; പതിവ് തെറ്റിക്കാതെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ഗുജറാത്തിലെ കച്ചിലെ സർ ക്രീക്ക് ഏരിയയിലെ ലലക്കി നാലയില്‍ ബിഎസ്‌എഫ്,കര,നാവിക,വ്യോമ സേനയിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ അതിർത്തിയിലെ ബിഎസ്‌എഫ് ഔട്ട്പോസ്റ്റ് സന്ദർശിച്ച്‌ സൈനികരുമായി ആശയവിനിമയം നടത്തുകയും ദീപാവലി ആശംസകള്‍ പങ്കുവെക്കുകയും ചെയ്തു. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമിന്റെ എയർ ഷോ സംഘടിപ്പിച്ച പരേഡിലും അദ്ദേഹം പങ്കെടുത്തു. കടുത്ത ചൂടുള്ള പകലും തണുപ്പുള്ള രാത്രിയും കാരണം പ്രധാനമന്ത്രി സന്ദർശിച്ച പ്രദേശം അങ്ങേയറ്റം വാസയോഗ്യമല്ലാതായ സ്ഥലമാണ്. ഭൂപ്രകൃതിയും ഇത്തരത്തില്‍ വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തിലും സൈന്യം തികഞ്ഞ ആത്മധൈര്യത്തിലാണ് അതിർത്തിയില്‍ കാവല്‍ നില്‍ക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *