ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം സ്വയം പ്രവര്‍ത്തിപ്പിച്ചു; വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടില്‍ പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രത്തില്‍ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമയ്ക്ക് ദാരുണാന്ത്യം.കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (60) ആണ് മരിച്ചത്. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു.വീടുപണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് നിരപ്പാക്കുന്ന പണിക്കായിട്ടാണ് മണ്ണുമാന്തിയന്ത്രം എത്തിയത്. തുടർന്ന് 10 മണിയോടെ ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി.ഇതിനിടെ മണ്ണുമാന്തിയന്ത്രത്തില്‍ കയറിയ പോള്‍ സ്വയം ഓടിക്കാൻ ശ്രമിച്ചു. ഇതിനിടെ, നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയില്‍ തല കുടുങ്ങിയാണ് മരണം സംഭവിച്ചത്.തുടർന്ന് ഒരു മണിക്കൂറിന് ശേഷം പാലാ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തുടർനടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Sharing

Leave your comment

Your email address will not be published. Required fields are marked *