ബഹിരാകാശ നിലയത്തില്‍നിന്ന് 4 പേര്‍കൂടി മടങ്ങിയെത്തി; ഒരാളെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുദേശീയം*

ബഹിരാകാശ നിലയത്തില്‍നിന്ന് 4 പേർകൂടി ഭൂമിയില്‍ മടങ്ങിയെത്തി. എട്ട് മാസത്തെ ബഹിരാകാശവാസത്തിനു ശേഷമാണ് 3 അമേരിക്കക്കാരനും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയില്‍ മടങ്ങിയെത്തിയത്.സ്‌പേസ് എക്‌സ് പേടകത്തിലെ ത്തിലെത്തിയ ഇവർ ഫ്‌ലോറിഡ തീരത്തിനുസമീപം പാരഷൂട്ടില്‍ ഇറങ്ങി.യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിള്‍ ബാരെറ്റ്, ജനെറ്റ് എപ്‌സ്, റഷ്യൻ സ്വദേശി അലക്‌സാണ്ടർ ഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. ഇവരില്‍ ഒരാളെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായ കാരണവും നാസ വെളിപ്പെടുത്താൻ തയാറായില്ല.സംഘം 2 മാസം മുൻപ് മടങ്ങി എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാർലൈനറിലെ തകരാറു മൂലം ദൗത്യം വൈകി. മില്‍ട്ടൻ ചുഴലിക്കാറ്റും തടസ്സപ്പെടുത്തി. ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം 4 പേർകൂടി നിലയത്തിലുണ്ട്. ഇവർ വരുന്ന ഫെബ്രുവരിയോടെ മടങ്ങിയെത്തും.

Sharing

Leave your comment

Your email address will not be published. Required fields are marked *