“ഇവിടെ ജീവിക്കണമെങ്കില്‍ ഹിന്ദുവായി ജീവിക്കേണ്ടി വരും”, ബിജെപി എംപിയുടെ പ്രസ്താവനക്ക് പിന്നാലെ വൻ സംഘര്‍ഷം; വടികളുമായി തെരുവിലിറങ്ങിയത് നൂറുകണക്കിന് ആളുകള്‍ ;
അരാരിയ: ബിഹാറിലെ അരാരിയ നഗരത്തില്‍ വ്യാപക അക്രമം. വടികളുമായി ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ കലാപം നടത്തിയതായാണ് റിപ്പോർട്ട്,പ്രാദേശിക ബിജെപി എംപി പ്രദീപ് സിംഗിൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ്ജനങ്ങള്‍ രംഗത്തെത്തിയത്. അരാരിയ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഛത്ത്-ദീപാവലി ആശംസിക്കുന്ന പോസ്റ്ററുകളും ബാനറുകളും ആള്‍ക്കൂട്ടം നശിപ്പിച്ചു. റോഡ് ഗതാഗതവും തടസ്സയപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട കലാപത്തില്‍ പോലീസ് തീർത്തും നിസ്സഹായരായിഎന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിൻ്റെ ഹിന്ദു സ്വാഭിമാൻ യാത്ര രണ്ട് ദിവസം മുമ്ബ് അരാരിയയില്‍ എത്തിയിരുന്നു. യാത്രക്കിടെ നടന്ന പൊതുയോഗത്തില്‍ അരാരിയയില്‍ നിന്നുള്ള ബിജെപി എംപി പ്രദീപ് സിങ്, അരാരിയയില്‍ ജീവിക്കണമെങ്കില്‍ ഹിന്ദുവായി ജീവിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവും അക്രമവും തുടങ്ങിയതെന്നാണ് റിപ്പോർട്ട്.ബുധനാഴ്ച, ഒരു പ്രത്യേക സമുദായത്തിലെ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി അരാരിയ നഗരത്തിലെ ഗോധി ചൗക്ക് ഉപരോധിച്ചു, റോഡില്‍ തീയിട്ടു. ഈ സമയം പോലീസ് സംഘം അവിടെ എത്തിയെങ്കിലും ജനക്കൂട്ടത്തിനു മുന്നില്‍ പോലീസ് തീർത്തും നിസ്സഹായരായിരുന്നു . അരാരിയ എഎസ്പി രാം പുകർ സിംഗ് സംഘർഷം സൃഷ്ടിച്ചവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആളുകള്‍ പിരിഞ്ഞുപോകാൻ തയ്യാറായില്ല.യുവാക്കള്‍ വടികളുമായി സംഘടിച്ചെത്തിയാണ് അക്രമം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡരികില്‍ സ്ഥാപിച്ചിരുന്ന ദീപാവലിയുടെയും ഛത്തിൻ്റെയും നിരവധി ബാനറുകളും ഹോർഡിംഗുകളും ആള്‍ക്കൂട്ടം നശിപ്പിച്ചു. റോഡിലൂടെ കടന്നുപോയ ചില വാഹനങ്ങളും തകർത്തു. ഇതെല്ലാം പോലീസിൻ്റെ കണ്‍മുന്നില്‍ നടന്നെങ്കിലും പോലീസ് നിശബ്ദ കാഴ്ചക്കാരായി തുടർന്നു. കലാപത്തെത്തുടർന്ന് നഗരത്തിൻ്റെ പല ഭാഗങ്ങളിലും കടയുടമകളും കടകളടച്ചിരുന്നു. വൈകുന്നേരത്തോടുകൂടി സംഘർഷത്തിന് അയവു വന്നതായാണ് റിപ്പോർട്ട് .