മുന്നറിയിപ്പില്ലാതെ 80 മുസ്‍ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലഖ്നോ: മുന്നറിയിപ്പില്ലാതെ 80 മുസ്‍ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സർക്കാർ. സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണ് സംഭവം.കഴിഞ്ഞ 50 വർഷമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്ബ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഉച്ചക്ക് 1.15ഓടെ സർക്കാർ ഉദ്യോഗസ്ഥർ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണർ പറയുന്നത്.നോട്ടീസ് പോലുമില്ലാതെ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണർ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണർ പറഞ്ഞു.വീടുകളില്‍ നിന്നും ഇറക്കിവിട്ട കുടുംബങ്ങള്‍ നീതിക്കായി യു.പി സർക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തയാറായില്ല.വീടുകളില്‍ നിന്നും ഇറക്കിവിടപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയാണ് പലരും അഭിമുഖീകരിക്കുന്നത്. തൊഴില്‍ ഉള്‍പ്പടെയുള്ള ഇവരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *