ഫോട്ടോ എടുക്കുന്നതിനിടെ പാറക്കെട്ടുകള്‍ക്കിടയില്‍ തലകീഴായി വീണ് യുവതി; കാണാൻ കഴിഞ്ഞത് കാല്പാദം മാത്രം, അവസാനം.
ഓസ്ട്രേലിയ: ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. ഇത്തരത്തില്‍ നിരവധി വാർത്തകള്‍ ഓരോ ദിവസവും വരുന്നു.അങ്ങനെയൊരു സംഭവമാണ് ഓസ്ട്രേലിയയില്‍ നിന്നും ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 12-ന് ഓസ്ട്രേലിയയിലെ ഹണ്ടർ വാലി മേഖലയില്‍ ഫോട്ടോ എടുക്കാൻ ശ്രമിക്കവെ ഒരു സ്ത്രീ അപകടത്തില്‍പ്പെട്ടതാണ് സംഭവം.മട്ടില്‍ഡ കാംബെല്‍ എന്ന 23 കാരിയാണ് സാഹസികമായി ഫോട്ടോ എടുക്കുന്നതിനിടെ ഭീമൻ പാറകള്‍ക്കിടയിലെ വിള്ളലിനുള്ളില്‍ വീണത്. പാറകള്‍ക്കിടയിലുള്ള ഇടുങ്ങിയ വിള്ളലില്‍ തലകീഴായാണ് യുവതി പെട്ടത്. ഇതിന്റെ ചിത്രമാണ് ഇന്റർനെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വിള്ളലില്‍ കാലുകള്‍ മാത്രം കാണാവുന്ന രീതിയിലാണ് ചിത്രം.
ഏകദേശം10 അടി നീളമുള്ള വിള്ളലില്‍ നിന്നും യുവതിയെ രക്ഷിക്കാനുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യം ഏഴ് മണിക്കൂർ നീണ്ടു. വളരെ സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. തന്റെ പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലൊരു ദൗത്യം ആദ്യമായാണെന്ന് സ്പെഷ്യലിസ്റ്റ് റെസ്ക്യൂ പാരാമെഡിക്കായ പീറ്റർ വാട്ട്സ് പറഞ്ഞു. അപകടമുണ്ടാകാത്ത രീതിയില്‍ പാറകള്‍ ചെറുതായി പൊട്ടിച്ചാണ് യുവതിയെ പുറത്തെടുത്തത്.