റഷ്യയില്‍ നേരിട്ടെത്തി ഇറാൻ പ്രസിഡന്‍റ്, പ്രധാനമന്ത്രി മോദിയെ കണ്ട് ആവശ്യപ്പെട്ടത്! ‘പശ്ചിമേഷ്യയില്‍ സമാധാനത്തിന് ഇന്ത്യ ഇടപെടണം’
കസാൻ: ബ്രിക്സ് ഉച്ചകോടി തുടങ്ങാനിരിക്കെ റഷ്യയില്‍ നേരിട്ടെത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോക നേതാക്കളെ കണ്ട് പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണണമെന്ന് അഭ്യർഥിച്ച് ഇറാൻ പ്രസിഡന്‍റ്.പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാനും സമാധാനം പുന:സ്ഥാപിക്കാനും ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നാണ് ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയൻ മോദിയെ കണ്ട് പറഞ്ഞത്. പശ്ചിമേഷ്യയിലെ എല്ലാ കക്ഷികളുമായും ഇന്ത്യയ്ക്കുള്ള നല്ല ബന്ധമാണുള്ളതെന്നും ആ ബന്ധം ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്നും ഇറാൻ പ്രസിഡൻ്റ് മോദിയോട് ആവശ്യപ്പെട്ടു.മേഖലയിലെ സംഘർഷത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് മോദി, ഇറാൻ പ്രസിഡന്‍റിനോട് പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് സമാധാനത്തിനായുള്ള എല്ലാ ഇടപെടലുകളുമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
റഷ്യ – യുക്രൈൻ സംഘർഷത്തിന് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ ശ്രമങ്ങളില്‍ സന്തോഷം അറിയിച്ച് വ്ളാഡിമിർ പുടിനും രംഗത്ത് വന്നു. അതിനിടെ നാളെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിട്ടുണ്ട്ഷ്യ .റഷ്യയിൽ നേരിട്ടെത്തി ഇറാൻ പ്രസിഡന്‍റ്, പ്രധാനമന്ത്രി മോദിയെ കണ്ട് ആവശ്യപ്പെട്ടത്! ‘പശ്ചിമേഷ്യയില്‍ സമാധാനത്തിന് ഇന്ത്യ ഇടപെടണം’