ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുല്ല;

തെല്‍ അവീവ്: ഇസ്രായേല്‍ നഗരങ്ങളായ തെല്‍ അവീവിനും ഹൈഫക്കും നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുല്ല. തെല്‍ അവീവിന് സമീപത്തെ ഗിലോറ്റ് സൈനിക കേന്ദ്രത്തിന് നേരെയാണ് ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായത്.സംഭവത്തെ തുടർന്ന് ഇസ്രായേലില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. തുടർന്ന് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.ഇതിന് പിന്നാലെ ഹൈഫയെ ലക്ഷ്യമിട്ടും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായി. സ്റ്റെല്ല മേരിസ് നാവികതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിസേറിയ നഗരത്തില്‍ നടന്ന ആക്രമണമെന്ന പേരില്‍ ചില ചിത്രങ്ങളും ഹിസ്ബുല്ല പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തിട്ടില്ല. അതേസമയം, വടക്കൻ ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.മധ്യദൂര മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തതെന്നാണ് അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണമുണ്ടായി മിനിറ്റുകള്‍ക്കം തന്നെ ഇസ്രായേലില്‍ മുന്നറിയിപ്പ് സൈറണുകളും മുഴങ്ങിയെന്നും അല്‍ ജസീറയുടെ റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേർ കൊല്ലപ്പെട്ടു.ബെയ്ത് ലാഹിയയിലാണ് ആക്രമണമുണ്ടായതെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്നും വഫയുടെ റിപ്പോർട്ടില്‍ പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *