പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം, 5,68,25,000 രൂപ കേരളീയം പരിപാടിക്ക് വേണ്ടി ചെലവഴിച്ചു;

തിരുവനന്തപുരം: 2023ലെ കേരളീയം പരിപാടിക്ക് വേണ്ടി ആകെ അഞ്ചരക്കോടിയോളം രൂപ സർക്കാർ ചെലവഴിച്ചുവെന്ന് സർക്കാർ നിയമസഭയില്‍.ആകെ 5,68,25,000 രൂപയാണ് കേരളീയം പരിപാടിക്ക് വേണ്ടി ടൂറിസം വകുപ്പ് ചെലവഴിച്ചത്. കേരളീയത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി 2023 ഒക്ടോബർ 26ന് ന്യൂയോർക്ക് ടൈം സ്ക്വയറില്‍ വീഡിയോ, പോസ്റ്റർ പ്രചരണത്തിന് വേണ്ടി മാത്രം 8.29 ലക്ഷം ടൂറിസം വകുപ്പ് ചെലവാക്കിയിട്ടുണ്ട്.പരിപാടിയുടെ പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം രൂപ ചെലവാക്കി. നടത്തിപ്പിന് വേണ്ടി ആകെ 5,13,25,000 രൂപയാണ് ചെലവാക്കേണ്ടി വന്നത്. ഇതുകൂടാതെ വിവിധ ഇനത്തില്‍ 4,63,16,525 കോടി രൂപ വിവിധ ഏജൻസികള്‍ക്ക് കൊടുക്കാനുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.കേരളീയം നടത്തിപ്പിനായി പി.ആർ.ഡി വകുപ്പ് ഡയറക്ടറുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. ഇത് പ്രകാരം സ്പോണ്‍സർഷിപ്പ് ഇനത്തില്‍ മാത്രം 11,47,19,674 കോടിയാണ് അക്കൗണ്ടിലേക്ക് ലഭിച്ചത്. നടത്തിപ്പിന് വേണ്ടി ട്രഷറിയില്‍ ആരംഭിച്ച പ്രത്യേക അക്കൗണ്ടുവഴിയാണ് പണം കൈമാറിയിരുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *